മംഗളൂരു ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
Karnataka
0 min read
13.0k

മംഗളൂരു ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

ഏപ്രിൽ 16, 2025
0

മംഗളൂരു സുറത്ത്കൽ എൻ.ഐ.ടി.കെ ബീച്ചിൽ ചൊവ്വാഴ്‌ച വൈകുന്നേരം ഉണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. ഒരാളെ കടലിൽ കാണാതായി. മുംബൈയിൽനിന്ന് എത്തിയ കുടുംബത്തിലെ 2 പേരാണ് അപകടത്തിൽപ്പെട്ടത്. 10 അംഗ സംഘത്തിലെ ധ്യാൻ ബഞ്ചനാണ് (18) മരിച്ചത്. കാണാതായത് ഹനീഷ് കുലാലുവിനെ (15) ആണ് ധ്യാനിനെ ലൈഫ് ഗാർഡ് പ്രദീപ് ആചാര്യ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി പത്മാവതി ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്‌ടർമാർ പറഞ്ഞു. വിവേകാനന്ദ ബഞ്ചൻ്റെ മകനാണ്

Continue Reading
ചുറ്റികകൊണ്ട് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് ഒളിവിൽ
Kerala
0 min read
14.5k

ചുറ്റികകൊണ്ട് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് ഒളിവിൽ

ഏപ്രിൽ 16, 2025
0

ആലപ്പുഴ അരൂക്കുറ്റിയിൽ വീട്ടമ്മയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി അയൽവാസിയായ യുവാവ്. പുളിന്താഴ നികർത്ത് ശരവണൻ്റെ ഭാര്യ വനജ (50) ആണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസി വിജീഷാണ് (42) വീട്ടിൽ കയറി വനജയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. വിജീഷ് ഒളിവിലാണ്. സമീപവാസികൾ ചേർന്ന് വനജയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂച്ചാക്കൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Continue Reading
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
India
1 min read
11.8k

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഏപ്രിൽ 16, 2025
0

ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി കൊണ്ടഗാവോൺ- നാരായൺപൂർ ജില്ല അതിർത്തിയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. തലയ്ക്ക് 13 ലക്ഷം വില പ്രഖ്യാപിച്ച മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കിലം- ബാർഗും ഏരിയയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈസ്റ്റ് ബസ്തർ ഡിവിഷനിലെ മാവോയിസ്റ്റ് കമാൻഡർ ഹൽദാർ, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബസ്‌തർ ഫൈറ്റേഴ്‌സ് കൊണ്ടഗാവോൺ ജില്ലാ റിസർവ് ഗാർഡ്, എന്നിവർ സംയുക്തമായി

Continue Reading
ദിവ്യ എസ് അയ്യരുടെ പോസ്റ്റിൽ പ്രതികരിച്ച് കെ എസ് ശബരിനാഥൻ
Kerala
1 min read
12.2k

ദിവ്യ എസ് അയ്യരുടെ പോസ്റ്റിൽ പ്രതികരിച്ച് കെ എസ് ശബരിനാഥൻ

ഏപ്രിൽ 16, 2025
0

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ തിരഞ്ഞെടുത്തതിലുള്ള ദിവ്യ എസ് അയ്യരുടെ അഭിനന്ദന പോസ്റ്റിൽ പ്രതികരണവുമായി ഭർത്താവും കോൺഗ്രസ് നേതാവുമായ കെ എസ് ശബരിനാഥൻ. മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ അടക്കം ദിവ്യയുടെ പോസ്റ്റിനെ വിമർശിച്ചതിന് പിന്നാലെയാണ് ശബരിനാഥൻ്റെ പ്രതികരണം. ദിവ്യ അഭിനന്ദിച്ചത് രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ സദ്ദുദേശപരമായാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം

Continue Reading
ബെംഗളൂരിൽ ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തുൺ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു
Karnataka
0 min read
10.7k

ബെംഗളൂരിൽ ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തുൺ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

ഏപ്രിൽ 16, 2025
0

ബെംഗളുരു വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന മെട്രോ തുൺ വീണ് ബെംഗളുർ സ്വദേശിയായ കാസിം സാഹബാണ് മരണപ്പെട്ടത്. നീളമുള്ള തൂൺ കയറ്റിവന്ന ട്രക്ക് ചരിഞ്ഞാണ് അപകടമുണ്ടായത്. ട്രക്ക് റോഡിൻ്റെ വളവിലൂടെ പോകുമ്പോൾ ചരിഞ്ഞ് വീണ മെട്രോ തൂണിന് അടിയിൽ ഓട്ടോറിക്ഷ പെടുകയായിരുന്നു. കൊഗിലു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ നിർമ്മാണത്തിനായി കൊണ്ടുവന്നതായിരുന്നു സിമൻ്റ് തൂണുകൾ.

Continue Reading
വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു
India
0 min read
13.6k

വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു

ഏപ്രിൽ 16, 2025
0

ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തുവെന്ന് പരാതി. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ബലാത്സംഗത്തിന് എയര്‍ഹോസ്റ്റസ് ഇരയായി. ഏപ്രില്‍ 6 ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 13ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്. യുവതി എയർലൈൻസ് കമ്പനിയുടെ പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമിലെത്തിയത്. ഹോട്ടലിൽ താമസിക്കവേ ആരോഗ്യനില മോശമായതിനെതുടർന്ന് ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
അനധികൃത സ്വത്ത്‌ സമ്പാദനം; എം ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
Kerala
0 min read
10.1k

അനധികൃത സ്വത്ത്‌ സമ്പാദനം; എം ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

ഏപ്രിൽ 16, 2025
0

എഡിജിപി എം ആര്‍ അജിത് കുമാറിനെ അനധികൃത സ്വത്ത്‌സമ്പാദനക്കേസില്‍ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വറാണ് അജിത്കുമാറിനെ ആരോപണം ഉന്നയിച്ചിരുന്നത്. അന്വേഷണത്തില്‍ എം.ആര്‍. അജിത്കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വിജിലന്‍സിൻ്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംഭര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ്

Continue Reading
കുതിച്ചുയർന്ന് സ്വര്‍ണ്ണവില
Kerala
0 min read
11.4k

കുതിച്ചുയർന്ന് സ്വര്‍ണ്ണവില

ഏപ്രിൽ 16, 2025
0

കുതിച്ചുയർന്ന് സ്വര്‍ണ്ണവില. പവന് 760 രൂപ കൂടി പവന് 70,520 രൂപയായി. 4ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവില ഉയരുന്നത്. പവന് 280 രൂപയോളം കുറഞ്ഞ് സ്വര്‍ണ്ണവില 70,000 ത്തിന് താഴെയെത്തിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

Continue Reading
താരിഫ് യുദ്ധം; ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാൻ ചൈന; 8500 ലധികം വിസ നൽകി
World
1 min read
13.6k

താരിഫ് യുദ്ധം; ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാൻ ചൈന; 8500 ലധികം വിസ നൽകി

ഏപ്രിൽ 16, 2025
0

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം വ്യാപാരയുദ്ധമായി മാറികൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യ ഈ കാര്യത്തിൽ നയപരമായ നീക്കമാണ് നടത്തുന്നത്. അതിനാൽ തന്നെ അമേരിക്കയ്ക്കെതിരായ നടപടിയിൽ ചൈന ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നുമുണ്ട്. ചൈന ഈ സാഹചര്യത്തിൽ ഇപ്പോൾ ഇന്ത്യക്കാർക്ക് വിസ അനുവദിച്ചിരിക്കുകയാണ് . 2025 ജനുവരി 1 നും ഏപ്രിൽ 9 നും ഇടയിൽ ഇന്ത്യയിലെ ചൈനീസ് എംബസി ഇന്ത്യൻ പൗരന്മാർക്ക് 8,500-ലധികം വിസകളാണ് അനുവദിച്ചത്.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം

Continue Reading
അസാധ്യമെന്നു തോന്നിപ്പിച്ച ജയം കൈപ്പിടിയിലൊതുക്കി പഞ്ചാബ് കിംഗ്‌സ് 16 റൺസ് ജയം സ്വന്തമാക്കി
Sports
1 min read
10.9k

അസാധ്യമെന്നു തോന്നിപ്പിച്ച ജയം കൈപ്പിടിയിലൊതുക്കി പഞ്ചാബ് കിംഗ്‌സ് 16 റൺസ് ജയം സ്വന്തമാക്കി

ഏപ്രിൽ 16, 2025
0

ചരിത്രം കീഴ്മേൽ മറിച്ച് പഞ്ചാബ് കിംഗ്‌സിൻ്റെ രാജകീയ സംഘനൃത്തം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ വെറും 111 റൺസ് പ്രതിരോധിച്ച് പഞ്ചാബ് കിംഗ്‌സ് 16 റൺസ് ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായാ കോൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ശ്രേയസ് അയ്യറിൻ്റെ പഞ്ചാബ് കിംഗ്‌സ് നിഷ്പ്രഭമാക്കിയത്. സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലിൻ്റെ മിന്നും ബൗളിംഗായിരുന്നു (4/28) പഞ്ചാബിനു ജയമൊരുക്കിയത്. ഒപ്പം മാർക്കോ യാൻസണും (3/17), ഗ്ലെൻ മാക്‌സ്‌വെല്ലും (1/5) കട്ടയ്ക്കുനിന്നപ്പോൾ പഞ്ചാബ് ചരിത്രജയം സ്വന്തമാക്കി.

Continue Reading