ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തുവെന്ന് പരാതി. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ബലാത്സംഗത്തിന് എയര്‍ഹോസ്റ്റസ് ഇരയായി. ഏപ്രില്‍ 6 ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 13ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്.

യുവതി എയർലൈൻസ് കമ്പനിയുടെ പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമിലെത്തിയത്. ഹോട്ടലിൽ താമസിക്കവേ ആരോഗ്യനില മോശമായതിനെതുടർന്ന് ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 5 ന് യുവതി കിടക്കുന്ന ആശുപത്രിയിലെത്തിയ ഭർത്താവ് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് മാറ്റി. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്.

അവിടെ വെച്ച് ആശുപത്രി ജീവനക്കാരിൽ ഒരാൾ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പറയുന്നത്. പാതി ബോധത്തിൽ തനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സദർ പൊലീസ് യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

Related Posts