ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി കൊണ്ടഗാവോൺ- നാരായൺപൂർ ജില്ല അതിർത്തിയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. തലയ്ക്ക് 13 ലക്ഷം വില പ്രഖ്യാപിച്ച മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കിലം- ബാർഗും ഏരിയയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈസ്റ്റ് ബസ്തർ ഡിവിഷനിലെ മാവോയിസ്റ്റ് കമാൻഡർ ഹൽദാർ, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബസ്‌തർ ഫൈറ്റേഴ്‌സ് കൊണ്ടഗാവോൺ ജില്ലാ റിസർവ് ഗാർഡ്, എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ മൃതശരീരവും എകെ 47 അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി.

Related Posts