അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്നു പുലർച്ചെ ഹിന്ദുക്കുഷ് മേഖലയിൽ ആയായിരുന്നു 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ – മെ ഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ (ഇഎംഎസ്‌സി) അറിയിച്ചു. അതേസമയം ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഫോർ സീസ് മോളജി (എൻസിഎസ്) അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് പുതിയ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ വരുന്നു; കോട്ടയം വഴി കൊല്ലത്തേക്ക്
ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് അവധിക്കാല തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. എസ്എംവിടി ബെംഗളൂരു – കൊല്ലം റൂട്ടിലാണ് രണ്ട് ട്രെയിനുകളും സർവീസ് നടത്തുക. ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേക്ക് വരാനും തിരികെ പോകാനും സഹായിക്കുന്ന സർവീസുകളാണ് രണ്ടും. ഇരുട്രെയിനുകളുടെയും ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത് കോട്ടയം വഴിയാണ്. നാളെ (ഏപ്രിൽ 17 വ്യാഴാഴ്ച) 06577 എസ്എംവിടി ബെംഗളൂരു – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഉച്ചയ്ക്ക് 03:30നാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക.
കോട്ടയത്ത് മേയ് 3 ന് വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ മഹാറാലിയും പൊതുസമ്മേളനവും
കോട്ടയം സേട്ട് ജുമാ മസ്ജിദില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ല കമ്മിറ്റി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ മെയ് 3 ന് വൈകീട്ട് 4 മണിക്ക് കോട്ടയത്ത് പ്രതിഷേധ മഹാറാലിയും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചു. കണ്‍വീനര്‍ ആയി താജ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് നിഷാദ് ഖാസിമിയെയും ജോയിൻ്റ് കണ്‍വീനറായി സാദിഖ് മൗലവി
ബാംഗ്ലൂർ കേരള സമാജം സമ്മർ ക്രിക്കറ്റ് ടൂർണമെൻ്റ്; വൺ ലൈഫ് വിജയികളായി
ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂണിറ്റ് സമ്മർ ക്രിക്കറ്റ് ടൂർണമെൻ്റ്, ഐഡിയ സ്റ്റാർസിംഗർ ഡയറക്ടർ സെർഗോ വിജയരാജ് ഉൽഘാടനം ചെയ്തു. കൊത്തന്നൂർ യുണിറ്റ് കൺവീനർ ജെയ്സൺ ലുക്കോസ് അദ്ധ്യഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിനോദ് ബാബു, ഈസ്റ്റ് സോൺ കൺവീനർ രാജീവ്, തോമസ് പയ്യപ്പള്ളി, രാജേഷ് കോശി, സിന്റോ പി സിംലാസ്, ബിനോയ് ഫ്രാൻസിസ്, ഡോ.അമൽ, വിനോദ് ബർനാഡ്, ജോയ് കോയിക്കര, സോമരാജൻ എന്നിവർ നേതൃത്വം നൽകി. വൺ ലൈഫ്
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്താം: നിയമോപദേശം ലഭിച്ചതായി മന്ത്രി കെ രാജന്‍
തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടത്തുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. പൂരം വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്ന് അഡ്വക്കറ്റ് ജനറലിൻ്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി അറിയിച്ചു. എന്നാല്‍ പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസ്സമാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. നിയമഭേദഗതി നടത്തേണ്ടത് കേന്ദ്രമാണ്. ചീഫ് കണ്‍ട്രോളര്‍ എന്ന അധികാരം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനുമെതിരെ കുറ്റപത്രം നല്‍കി ഇഡി
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സാം പിത്രോദക്കും സുമന്‍ ദുബെയ്ക്കുമെതിരെ ഇഡി കുറ്റപത്രം നല്‍കി. ഏപ്രില്‍ 25ന് കുറ്റപത്രത്തിൻ്റെ വിശദമായ പരിശോധന നടക്കുമെന്ന് റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ അറിയിച്ചു. അന്നേദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറി അടക്കമുള്ള രേഖകളുമായി ഹാജരാവണം. ശനിയാഴ്ച്ച കേസിലെ വിഷയമായ 661 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാന്‍ ഇഡി നോട്ടിസ് പുറത്തിറക്കിയിരുന്നു. മുംബൈ, ലഖ്‌നോ ഡല്‍ഹി എന്നിവിടങ്ങളിലെ
കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു
കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. കോട്ടയം പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോൾ (34) മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആയിരുന്നു ജിസ്മോൾ. കുട്ടികളുമായി ജിസ്മോൾ പുഴയിൽ ചാടുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമാനൂർ മീനച്ചിലാറ്റിൽ പുളിക്കുന്ന് കടവിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. യുവതി സ്കൂട്ടറിൻ മക്കളുമായെത്തിയ യുവതി മീനച്ചിലാറിൻ്റെ സംരക്ഷണവേലി കടന്ന്
കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് ലഹരി കടത്തിയ മലയാളി എഞ്ചിനീയർ പിടിയിൽ
കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് ലഹരി കടത്തിയ മലയാളി എഞ്ചിനീയർ പിടിയിൽ. ലഹരി കടത്തിയ മലയാളി എഞ്ചിനീയർ ജിജോ പ്രസാദ് (25) ആണ് പിടിയിലായതെന്ന് ബെംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ കൈയിൽ നിന്ന് 1.50 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് രണ്ടരക്കിലോ ഹൈഡ്രോപോണിക് കഞ്ചാവും 25 ലക്ഷത്തിലേറെ രൂപ പണമായും സൂക്ഷിച്ചത് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപന ഇടപാടുകൾ നടത്തിയിരുന്ന ഇയാളുടെ മൊബൈൽ
കൊല്ലത്ത് കിടപ്പ് മുറിയിൽ കഞ്ചാവ് ചെടി വളർത്തി; പ്രതി അറസ്റ്റിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ കിടപ്പ് മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ ആൾ അറസ്റ്റിൽ. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ ബെഡ് റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024 പ്രഖ്യാപിച്ചു; ടൊവിനോ മികച്ച നടന്‍, നസ്രിയ, റിമ കല്ലിങ്കല്‍ മികച്ച നടിമാര്‍
48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ കേരളത്തില്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ്. ഇത്തവണ 80 ചിത്രങ്ങളാണ് അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡൻ്റ് ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2024ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സുധീഷ് സ്‌കറിയ, കെ വി തമര്‍, ഫാസില്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഫാസില്‍