ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് അവധിക്കാല തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. എസ്എംവിടി ബെംഗളൂരു – കൊല്ലം റൂട്ടിലാണ് രണ്ട് ട്രെയിനുകളും സർവീസ് നടത്തുക. ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേക്ക് വരാനും തിരികെ പോകാനും സഹായിക്കുന്ന സർവീസുകളാണ് രണ്ടും. ഇരുട്രെയിനുകളുടെയും ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത് കോട്ടയം വഴിയാണ്.

നാളെ (ഏപ്രിൽ 17 വ്യാഴാഴ്ച) 06577 എസ്എംവിടി ബെംഗളൂരു – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഉച്ചയ്ക്ക് 03:30നാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക. പിറ്റേന്ന് രാവിലെ 06:20ന് കൊല്ലത്ത് എത്തിച്ചേരും. വെള്ളിയാഴ്ച പുലർച്ചെ 12:03ന് പാലക്കാട് എത്തുന്ന ട്രെയിൻ തൃശൂർ 01:15, ആലുവ 02:08, എറണാകുളം നോർത്ത് 02:35, കോട്ടയം 03:27, ചങ്ങനാശേരി 03:48, തിരുവല്ല 03:58, ചെങ്ങന്നൂർ 04:09, മാവേലിക്കര 04:23, കായംകുളം 04:45 സ്റ്റേഷനുകൾ പിന്നിട്ട് രാവിലെ 06:20ന് കൊല്ലത്തെത്തും.

Related Posts