കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. കോട്ടയം പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോൾ (34) മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആയിരുന്നു ജിസ്മോൾ. കുട്ടികളുമായി ജിസ്മോൾ പുഴയിൽ ചാടുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമാനൂർ മീനച്ചിലാറ്റിൽ പുളിക്കുന്ന് കടവിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
യുവതി സ്കൂട്ടറിൻ മക്കളുമായെത്തിയ യുവതി മീനച്ചിലാറിൻ്റെ സംരക്ഷണവേലി കടന്ന് ആഴംകൂടിയ അപകട മേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മറ്റ് രണ്ടുപേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘവും സ്ഥലത്തെത്തി. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് പറഞ്ഞു