ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 കൊച്ചി തീരത്ത് കപ്പൽ മറിഞ്ഞ സംഭവത്തിൽ കപ്പലിൻ്റെ ഉടമസ്ഥാവകാശം നില നിൽക്കുന്ന കപ്പൽകമ്പനിയുടെ വിഴിഞ്ഞത്തുള്ള കപ്പൽ പിടിച്ചുവെയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം. മറിഞ്ഞ കപ്പൽ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പൽ കമ്പനിയുടെ എംഎസ് സി മാൻസാ എന്ന കപ്പൽ പിടിച്ചു വെയ്ക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി ജസ്റ്റീസ് എംഎ ഹക്കീം അദ്ധ്യക്ഷനായ സിംഗിൾ ബഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്. സജിസുരേന്ദ്രൻ നൽകിയ അഡ്‌മിറാലിറ്റി സ്യൂട്ടിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം എംഎസ് സി എൽസാ 3 എന്ന കപ്പലാണ് കൊച്ചിയിൽ മുങ്ങിയത്. തുടർന്ന് ഇതിലെ ചരക്ക് കണ്ടെയ്‌നറുകൾ കേരളത്തിന്‍റെ തെക്കൻ തീരത്ത് കൊല്ലത്തും തിരുവനന്തപുരത്തുമായി വന്നടിഞ്ഞിരുന്നു. കപ്പലിന്‍റെ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കും ആദ്യ ഘട്ടത്തിൽ കേസെടുക്കേണ്ടതില്ലെന്ന് നിലപാട് എടുത്ത സർക്കാരിനും തിരിച്ചടിയാണ്. കപ്പൽ കമ്പനിയുടെ ഒരു കപ്പൽ പിടിച്ചു വെയ്ക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

തീരത്ത് നേരത്തെ മുങ്ങിയ കപ്പൽ പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും നാശനഷ്ടം ഉണ്ടാക്കിയെന്നും ഇക്കാര്യത്തിൽ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സജി സുരേന്ദ്രൻ ഹർജി നൽകിയത് തുടർന്നാണ് എംഎസ് സി യുടെ മാൻസാ എഫ് വിഴിഞ്ഞം വിടരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.18 ദിവസം മുമ്പാണ് എംഎസ് സി എൽ 3 കേരളതീരത്ത് മുങ്ങി കണ്ടെയ്നർ തീരത്തടഞ്ഞത്. വലിയ സാമ്പത്തിക നഷ്ട‌വും പരിസ്ഥിതി പ്രശ്ന‌വും ഇത് സൃഷ്ടിച്ചിരുന്നു. കപ്പലപകടം ഗൂഡാലോചനയാണെന്നും ആക്ഷേപം ഉയർന്നിരുന്നു.

തീരത്ത് കണ്ടെയ്നറുകൾ വ്യാപകമായി അടിയുകയും പാരിസ്ഥിതിക ബുദ്ധിമുട്ട് ഇപ്പോഴും അനുഭവിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴും തീരത്തുണ്ട്. അഡ്മിറാലിറ്റി സ്യൂട്ടിൽ നടപടിയെടുക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. ആദ്യ ഘട്ടത്തിൽ കേസെടുക്കേണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ തീരുമാനവും വലിയ വിവാദമായിരുന്നു. തുടർന്ന് വിമർശനം ഉയർന്നതോടെ ഇന്നലെ കേസെടുക്കുകയായിരുന്നു.

Related Posts