കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സാം പിത്രോദക്കും സുമന്‍ ദുബെയ്ക്കുമെതിരെ ഇഡി കുറ്റപത്രം നല്‍കി. ഏപ്രില്‍ 25ന് കുറ്റപത്രത്തിൻ്റെ വിശദമായ പരിശോധന നടക്കുമെന്ന് റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ അറിയിച്ചു. അന്നേദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറി അടക്കമുള്ള രേഖകളുമായി ഹാജരാവണം. ശനിയാഴ്ച്ച കേസിലെ വിഷയമായ 661 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാന്‍ ഇഡി നോട്ടിസ് പുറത്തിറക്കിയിരുന്നു. മുംബൈ, ലഖ്‌നോ ഡല്‍ഹി എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് ഇഡി ഏറ്റെടുക്കാന്‍ പോവുന്നത്.

Related Posts