ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയ ഗസൽ ഗായകൻ അലോഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്. ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു അലോഷിയുടെ വിപ്ലവഗാനാലാപനം. കഴിഞ്ഞ മാസം കൊല്ലം കടയ്‌ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയുടെ നിർദേശപ്രകാരം അലോഷിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.

ഉത്സവപറമ്പിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ആ കേസ് നിലനില്‍ക്കവെയാണ് അലോഷി വീണ്ടും വിപ്ലവഗാനം ആലപിച്ചത്. ‘നൂറ് പൂക്കളെ ലാൽ സലാം’ എന്ന ഗാനമാണ് അലോഷി പാടിയത്. വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

Related Posts