ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് എട്ട് വിക്കറ്റ് ജയം
ഡൽഹി ക്യാപ്പിറ്റൽസിന് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 2025 സീസണിലെ ആറാം ജയം. എവേ പോരാട്ടത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസ് തകർത്തു. ഒരു റിട്ടേൺ ക്യാച്ചും മൂന്നു ബൗൾഡും അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും അർധസെഞ്ചുറിയുമായി പ്രത്യാക്രമണം നയിച്ച കെ.എൽ. രാഹുൽ (57 നോട്ടൗട്ട്), അഭിഷേക് പോറൽ (51) എന്നിവരുമാണ് ഡൽഹി ക്യാപ്പിറ്റൽസിനെ ജയത്തിലെത്തിച്ചത്. പ്ലെയർ ഓഫ് ദ മാച്ച് മുകേഷ് കുമാറാണ്.
രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി; ഡെൽഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി അടിയന്തിര യോഗം ചേർന്നു
രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡൽഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തിൽ അടിയന്തര യോഗം ചേർന്നു. എസ് ജയശങ്കർ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ മടക്കം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു. പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഭീകരാക്രമണത്തെ
പഹൽഗാം ഭീകരാക്രമണം ; മരണസംഖ്യ 27 ആയി
ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്നു വിദേശികളും. ഇസ്രായേൽ, ഇറ്റലി, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 20 പേർ അനന്തനാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) ആണ്.
മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ സമ്മതിച്ചു; അവസാനമായി ഒരവസരംകൂടി നൽകും: ബി. ഉണ്ണിക്കൃഷ്ണൻ
ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. നടി വിൻസിയുടെ പരാതിയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള ശീലത്തിൽ നിന്ന് വെളിയിൽ വരാൻ പ്രൊഫഷണലായ സഹായം അദ്ദേഹത്തിന് വരണം. അദ്ദേഹം തിരുത്തണം ഷൈനിന് കൊടുക്കുന്ന അവസാന അവസരമാണിത്. തങ്ങൾ ഇതുപോലുള്ള പെരുമാറ്റവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി സഹകരിക്കാൻ തയ്യാറല്ലെന്നും ബി.ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ‘ ഫൈൻ ആർട്‌സ് കോളേജിൽ വെച്ച് കഴിഞ്ഞമാസം അവസാനം ഫെഫ്കയുടെ
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; വിവരങ്ങൾ തേടി സിബി ഐയും രംഗത്ത്
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ വിവരങ്ങൾ തേടി സിബി ഐയും രംഗത്ത്. മുമ്പ് വിജയകുമാറിൻ്റെ മകൻ ഗൗതമിനെ ഏഴുവർഷം റെയിൽവേ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നലയിൽ കണ്ടെത്തിയിരുന്നു. പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. വിജയകുമാറും ഭാര്യയും സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. ഇരു കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാനാണ് സിബിഐ സംഘം സ്ഥലത്ത് എത്തിയത്. അതേ സമയം വീട്ടിൽ മോഷണ ശ്രമം
പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ കൈപ്പറ്റി; നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ്
റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ്. പ്രമോഷനും പരസ്യത്തിനുമായി കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സായ് സൂര്യ ഡവലപ്പേഴ്സില്‍ നിന്ന് 5.9 കോടിയും സുരാന ഗ്രൂപ്പില്‍ നിന്ന് അഞ്ചരക്കോടിയില്‍ അധികവും മഹേഷ് ബാബു വാങ്ങിയതായാണ് കണ്ടെത്തല്‍. നടനോട് ചോദ്യം ചെയ്യലിന് ഞായറാഴ്ച ഹാജരാകാണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. 100 കോടിയുടെ അനധികൃത
ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ജമ്മുകശ്‌മീരിലെ പഹൽഗാമിലാണ് സംഭവം. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന റിസോർട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പിൽ ട്രെക്കിങ്ങിനെത്തിയ 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തിരച്ചിൽ തുടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേർ പ്രദേശവാസികളാണ്. മറ്റുള്ളവർ വിനോദസഞ്ചാരികളാണ്. പഹൽഗമാമിലെ ബെയ്സരൺ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീർ പോലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തിൽ
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ 50 ൽ 6 മലയാളികൾ; യുപി സ്വദേശി ശക്തി ദുബെക്ക് ഒന്നാം റാങ്ക്
യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യുപി സ്വദേശി ശക്തി ദുബെക്കാണ് ഒന്നാം റാങ്ക്. ഡി.എ. പരാഗ്, ഹര്‍ഷിത ഗോയല്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറില്‍ 5 മലയാളികള്‍ ഇടം നേടി. ആദ്യ 50 റാങ്കില്‍ 6 മലയാളികളുണ്ട്. ഇതിൽ മൂന്നും വനിതകളാണ്. നിരവധി മലയാളികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബയോകെമിസ്ട്രിയില്‍ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയതാണ് ശക്തി
ഓസ്കർ വോട്ടിങ്ങിൽ പുതിയ നിയമം വന്നു; നാമനിർദേശം ചെയ്യപ്പെട്ട എല്ലാ സിനിമകളും കണ്ടിരിക്കണം
നാമനിർദേശം ചെയ്യപ്പെട്ട എല്ലാ സിനിമകളും കണ്ടിരിക്കണം ഓസ്കർ വോട്ടിങ്ങിൽ സുപ്രധാന നിയമം വന്നു. ഓസ്കർ വോട്ടിങ് പ്രക്രിയയിൽ സുപ്രധാന നിയമം അവതരിപ്പിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. അക്കാദമി അംഗങ്ങൾ വോട്ടിങ്ങിന് മുൻപായി നോമിനേഷനിൽ വരുന്ന വിവിധ വിഭാഗങ്ങളിലെ എല്ലാ സിനിമകളും നിർബന്ധമായി കണ്ടിരിക്കണമെന്നാണ് പുതിയ നിയമം. 98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് മുന്നോടിയായാണ് പുതിയ നിയമം കൊണ്ടുവന്നത്. പുതിയ നിയമത്തേക്കുറിച്ചുള്ള അറിയിപ്പ് കഴിഞ്ഞദിവസമാണ് അക്കാദമി
കർണാടക മുൻ ഡി.ജി.പിയുടെ കൊലപാതകം; കഴുത്തിലെ ഞരമ്പ് മുറിച്ചുള്ള കൊലയെ കുറിച്ച് ഭാര്യ ഗൂഗിളിൽ തിരഞ്ഞിരുന്നു
കർണാടകയിലെ മുൻ ഡി.ജി.പിയെ കൊല ചെയ്ത ഭാര്യ കഴുത്തിന് സമീപം ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാൽ ഒരാൾ എങ്ങനെ മരിക്കുമെന്ന് ഗൂഗിളിൽ ഗവേഷണം നടത്തിയതായി പോലീസ് പറയുന്നു. ഭാര്യ പല്ലവി കൊലപാതകത്തിന് 5 ദിവസം മുമ്പ് വിവരങ്ങൾക്കായി ഗൂഗിളിൽ തിരയുകയായിരുന്നു എന്നാണ് അറിയാൻ കഴയുന്നത്. ബെംഗളൂരുവിലെ വസതിയിൽ ഞായറാഴ്ച വൈകുന്നേരമാണ് ഓം പ്രകാശിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഭാര്യ പല്ലവിയെയും ദമ്പതികളുടെ മകൾ കൃതിയെയും കസ്റ്റഡിയിലെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിൽ തിങ്കളാഴ്ച