ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ശവകുടീരം നിലത്തായിരിക്കണം; അലങ്കാരങ്ങൾ പാടില്ല, ‘ഫ്രാൻസിസ്’ എന്ന് എഴുതണം; മാർപാപ്പയുടെ മരണപത്രം
കാലം ചെയ്ത ആഗോള കത്തോലിക്ക സഭാ പരാമധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങ്.ഫ്രാൻസിസ് മാർപാപ്പ യുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ. റോമിലെ 4 ബസിലിക്കകളിൽ ഒന്നായ പുരാതനമായ സെൻ്റ് മേരി മേജർ ബസിലിക്കയിൽ തൻ്റെ ഭൗതികദേഹം സംസ്കരിക്കണമെന്ന് മാർപാപ്പ മരണപത്രത്തിൽ നിർദേശിക്കുന്നു. ശവകൂടിരം ഒരുക്കേണ്ട സ്ഥലവും രീതിയും ഉൾപ്പെടെ മരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശവകൂടീരത്തിൽ അലങ്കാരങ്ങൾ പാടില്ലെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഭൗതികശരീരം വിശുദ്ധ മേരി
കേരളത്തിൽ ആത്മഹത്യകൾ കൂടുന്നു; ഈ വർഷം ജീവനൊടുക്കിയത് 1847പേർ
സംസ്ഥാനത്ത് കുടുംബ പ്രശ്നം കാരണമുള്ള ആത്മഹത്യകൾ കൂടുന്നു. 1847 പേരാണ് ഈവർഷം ഇത്തരത്തിൽ ജീവനൊടുക്കിയത്. കഴിഞ്ഞവർഷം ഇത് 10,779 പേരായിരുന്നു. ദിവസവും 500 ലേറെ ആത്മഹത്യാശ്രമവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. കുടുംബത്തോടെ ജീവനൊടുക്കുന്ന സംഭവങ്ങളും കൂടി. 8,490 പേരാണ് 2022ൽ ആത്മഹത്യ ചെയ്തത്. 2023 ൽ ഇത് 10,972 ആയി. പുരുഷന്മാരിലെ ആത്മഹത്യാ നിരക്ക് സ്ത്രീകളിലേതിനേക്കാൾ 4 മടങ്ങ് കൂടുതലാണ്. എന്നാൽ ആത്മഹത്യാ പ്രവണത കൂടുതൽ സ്ത്രീകളിലാണ് കൂടുതലും തൂങ്ങിമരണങ്ങളുമാണ്. കുടുംബം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന; 74,000 കടന്നു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ധന. പവന് 2,200 രൂപ വര്‍ധിച്ച് സ്വര്‍ണ്ണവില ആദ്യമായി 74,000 കടന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 74,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 9,290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 7,650 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പോക്‌സോ കേസില്‍ അറസ്റ്റിൽ
മലപ്പറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പീഡനം തുടരുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിൻ്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശിയാണ്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാൾ ആയിരുന്നുവെന്നും ഇയാള്‍ ഒളിവിലാണെന്നും പോലിസ് അറിയിച്ചു. പതിനഞ്ചുകാരൻ്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ അറസ്റ്റ്
അടിപതറി കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഗുജറാത്ത് ടൈറ്റൻസിന് ആറാം ജയം
അടിപതറി കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് . ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 198 റൺസ് ലക്ഷ്യത്തിന് 39 റൺസ് പിറകിൽ കോൽക്കത്ത ഇന്നിംഗ്സ് അവസാനിച്ചു. സ്കോർ: ഗുജറാത്ത്: 20 ഓവറിൽ 198/3. കോൽക്കത്ത: 20 ഓവറിൽ 159/8. സായ് സുദർശൻ (36 പന്തിൽ 52 റൺസ്), ശുഭ്‌മാൻ ഗിൽ (55 പന്തിൽ 90 റൺസ്) ഓപ്പണിംഗ് സഖ്യം ഗുജറാത്തിനായി സെഞ്ചുറി കൂട്ടുകെട്ടോടെ മികച്ച തുടക്കം നൽകി. 12.2 ഓവറിൽ സ്കോർ 114
കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിലുള്ള അനിശ്ചിതത്വം; പി. വി. അൻവറിനെ തള്ളാനാവില്ല
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നണികൾ കാതോർത്തിരിക്കുമ്പോൾ കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുമ്പോഴും സീറ്റിനായുള്ള പിടിവലി തുടരുകയാണ്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയിയും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഒരുപോലെ സാധ്യതയുറപ്പിച്ച് നിൽക്കുകയാണ്. ജോയിക്കായി അൻവർ സമ്മർദം ഉയർത്തിയതോടെയാണ് സ്ഥാനാർഥി നിർണയം നീണ്ടുപോകുന്നത്.മണ്ഡലത്തിൽ അൻവറിന് ഇരുപതിനായിരത്തോളം വോട്ടുകളിൽ വരെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന വിലയിരുത്തൽ
ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിൽ കേരളം നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിൽ കേരളം നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാഷ്ട്രപതി നിയമസഭ പാസാക്കിയ 4 ബില്ലുകൾ തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളത്തിൻ്റെ വാദം. രാഷ്ട്രപതിയും ഗവർണറും അനുമതി നിഷേധിച്ച ബില്ലുകളിൽ രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരും ടി.പി.രാമകൃഷണൻ എംഎൽഎയുമാണ് ഹർജി നൽകിയത്. നേരത്തെ ഹർജിയിൽ ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര
എട്ട് മാസമായി ജയിലിൽ കഴിഞ്ഞ യുവാവിനും യുവതിക്കും ജാമ്യം; പിടിച്ചത് എംഡിഎംഎ അല്ലെന്ന് പരിശോധനഫലം
വടകര പരപ്പൻ പൊയിൽ സ്വദേശി തെക്കെപുരയിൽ സനീഷ് കുമാർ, തച്ചംപൊയിൽ ഇരട്ടകുളങ്ങര സ്വദേശി റെജീന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.പോലീസ് കണ്ടെടുത്തത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എട്ട് മാസമായി ജയിലിൽ കഴിഞ്ഞ ഇരുവർക്കും ജാമ്യം ലഭിച്ചു. 2024 ആഗസ്റ്റ് 28 നാണ് ഇരുവരേയും 58.53 ഗ്രാം എംഡിഎംഎ യുമായി താമരശ്ശേരി പോലീസ് പിടികൂടിയത്. രാസ പരിശോധനാ ഫലം രണ്ടാഴ്‌ചക്കുള്ളിൽ ലഭ്യമാക്കണമെന്നാണ് നിയമം. എന്നാൽ എട്ടുമാസത്തിന് ശേഷമാണ്
കാസര്‍കോട് കാലിക്കടവിൽ രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി
രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന് കാസര്‍കോട് കാലിക്കടവിൽ തുടക്കം. ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ വികസനം തുടരുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ദേശീയ പാത വികസനമടക്കമുള്ള സർക്കാരിൻ്റെ നേട്ടങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ എണ്ണിപറഞ്ഞു. ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാത്രമല്ല സഹായിക്കാൻ തയ്യാറായവരെ തടയുന്ന നിലയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു 2016 ൽ തകർന്നടിഞ്ഞു കിടന്ന
കുട്ടികളിലെ ലഹരിയെയും അക്രമ വാസനയെയും തുരത്താൻ തിരുവനന്തപുരത്ത് 1500 പേരുടെ മെഗാ സുംബ ഡാൻസ്
തിരുവനന്തപുരത്ത് കുട്ടികളുടെ ലഹരിയെ തുരത്താൻ 1500 പേർ പങ്കെടുക്കുന്ന സുംബ ഡാൻസ് നടത്താനുള്ള തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. ഏപ്രിൽ 30-ന് അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സുംബാ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഏപ്രിൽ 30-ന് വൈകുന്നേരം 5 മുതൽ 6 മണി വരെ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, ജില്ലാ