തിരുവനന്തപുരത്ത് കുട്ടികളുടെ ലഹരിയെ തുരത്താൻ 1500 പേർ പങ്കെടുക്കുന്ന സുംബ ഡാൻസ് നടത്താനുള്ള തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. ഏപ്രിൽ 30-ന് അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സുംബാ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറ‍ഞ്ഞു.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഏപ്രിൽ 30-ന് വൈകുന്നേരം 5 മുതൽ 6 മണി വരെ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, ജില്ലാ കളക്ടർ, എം എൽ എ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ എന്ന പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് സ്‌കൂൾ കുട്ടികളിൽ വർദ്ധിച്ചുവരുന്ന അക്രമവാസനയും ലഹരിയുടെ ഉപയോഗവും കുറയ്ക്കുന്നതിനായി സമഗ്രമായ ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.

Related Posts