ബെംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം
Karnataka
0 min read
12.4k

ബെംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം

ഏപ്രിൽ 21, 2025
0

ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം. വ്യോമസേന വിങ് കമാൻഡർ ബോസ്, അദ്ദേഹത്തിൻ്റെ ഭാര്യയും സ്ക്വാഡ്രൺ ലീഡറുമായ മധുമിത എന്നിവർക്കാണ് നഗരമധ്യത്തിൽ ആക്രമണം നേരിടേണ്ടി വന്നത്. ഡിആർഡിഒ കോളനിയിലെ വസതിയിൽനിന്ന് ഇരുവരും വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഇവർ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ഒരു ബൈക്കിലെത്തിയ ആൾ പെട്ടെന്ന് ഇവരെ മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിർത്തി. മധുമിതയെ അധിക്ഷേപിച്ച് സംസാരിക്കുകയും കന്നഡയിൽ അസഭ്യം പറയുകയും ചെയ്‌തു. വാഹനത്തിലെ ഡിആർഡിഒ സ്റ്റിക്കർ

Continue Reading
മോദി സര്‍ക്കാരിൻ്റെ രാഷ്ട്രീയ പ്രതികാരം നാഷണല്‍ ഹെറാള്‍ഡ് കേസ്: ദീപദാസ് മുന്‍ഷി
India
0 min read
12.5k

മോദി സര്‍ക്കാരിൻ്റെ രാഷ്ട്രീയ പ്രതികാരം നാഷണല്‍ ഹെറാള്‍ഡ് കേസ്: ദീപദാസ് മുന്‍ഷി

ഏപ്രിൽ 21, 2025
0

ബി.ജെ.പി സർക്കാരിൻ്റെ രാഷ്ട്രീയ പ്രതികാരത്തിൻ്റെ ഭാഗമായി കോൺഗ്രസിനെയും നേതാക്കളെയും അവഹേളിക്കുക ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണ് നാഷണൽ ഹെറാൾഡ് കേസെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദീപദാസ് മുൻഷി. മോദി ഭരണത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിൻ്റെ ഭാഗം കൂടിയാണിത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ‌, വിദേശനയത്തിൽ പരാജയം, സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയാണ് മോദി സർക്കാരിൻ്റെ ബാക്കിപത്രം. നാഷണൽ ഹെറാൾഡുമായി

Continue Reading
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധന
Kerala
0 min read
12.9k

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധന

ഏപ്രിൽ 21, 2025
0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധന സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണ്ണവില. ഇന്ന് പവന് 760 രൂപ വർദ്ധിച്ച് സ്വർണ്ണ വില ആദ്യമായി 72,000 കടന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 72, 120 രൂപയാണ്.22 കാരറ്റ് ഗ്രാമിന് 9015 രൂപയാണ് പുതിയ നിരക്ക്. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കൂടി 109 രൂപയിലെത്തി. അന്തർദേശീയ വിപണിയിൽ സ്വർണം ഔൺസിന് 3384 ഡോളറായി ഉയർന്നു.

Continue Reading
തൃശൂരിൽ മസാലദോശ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; മൂന്ന് വയസുകാരി മരിച്ചു
Kerala
0 min read
8.9k

തൃശൂരിൽ മസാലദോശ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; മൂന്ന് വയസുകാരി മരിച്ചു

ഏപ്രിൽ 21, 2025
0

തൃശൂരിൽ മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥതയുണ്ടായ 3 വയസുകാരി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഹെൻട്രിയെ ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് സമീപത്തുള്ള ഹോട്ടലിൽ നിന്ന് കുടുംബം മസാലദോശ കഴിച്ചത്. ഇവർക്ക് വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം ഹെൻട്രിക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങിയതിന് പിന്നാലെ

Continue Reading
ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകൻ
India
1 min read
8.8k

ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകൻ

ഏപ്രിൽ 21, 2025
0

സുപ്രിം കോടതിക്ക് എതിരായ പ്രസ്‌താവനയിൽ ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകൻ. അറ്റോർണി ജനറലിന് ഹർജി നൽകാനുള്ള അനുമതിക്കായി കത്തയച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. കോടതിയലക്ഷ്യ നിയമത്തിലെ 15-ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിവാദ പരാമർശവുമായി രംഗത്തുവന്നത്. “നമ്മൾ

Continue Reading
മാസപ്പടി കേസിൽ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി
Kerala
1 min read
13.9k

മാസപ്പടി കേസിൽ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി

ഏപ്രിൽ 21, 2025
0

മാസപ്പടി കേസിൽ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നൽകണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐഒ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു. എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് നിലവിൽ മൊഴി ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയത്. എസ്എഫ്ഐഒ-

Continue Reading
തിരുവനന്തപുരം അമ്പലമുക്ക് വിനീത വധക്കേസ്; ശിക്ഷാ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി
Kerala
0 min read
9.4k

തിരുവനന്തപുരം അമ്പലമുക്ക് വിനീത വധക്കേസ്; ശിക്ഷാ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി

ഏപ്രിൽ 21, 2025
0

തിരുവനന്തപുരം അമ്പലമുക്ക് വിനീത വധക്കേസിൽ ശിക്ഷാ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമാണ് കേസെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അമ്പലമുക്കിൽ അലങ്കാര ചെടി വിൽപ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീത 2022 ഫെബ്രുവരി 6 നാണ് കഴുത്തറത്ത് കൊലചെയ്യപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ പിടിയിലായത്.

Continue Reading
ജാർഖണ്ഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചു
India
0 min read
12.7k

ജാർഖണ്ഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചു

ഏപ്രിൽ 21, 2025
0

ജാർഖണ്ഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചു. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഉൾപ്പെടും. ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത് സിആർപിഎഫിൻ്റെ കോബ്രാ കമാൻഡോ സംഘമാണ്. രഹസ്യവിവരത്തെ തുടർന്ന് മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്ന മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഇവർക്കുനേരെ വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു.

Continue Reading
കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു
Kerala
0 min read
10.3k

കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

ഏപ്രിൽ 21, 2025
0

കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും ഭാര്യയേയും മരുമകളേയും, കുഞ്ഞിനേയും വീട്ടിൽ നിന്ന് പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടത്. ഇതിനുശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മദ്യപിച്ചെത്തി വിനോദ് കുമാർ ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ

Continue Reading
ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
Kerala
0 min read
13.9k

ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ഏപ്രിൽ 21, 2025
0

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കും. പ്രതികൾക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രതികൾ താരങ്ങളുമായി ബന്ധപ്പെട്ടതിൻ്റെ തെളിവുകളും എക്സൈസിന്റ്റ് ലഭിച്ചു. അതേസമയം കേസിൽ മൂന്നു പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിലെ മുഖ്യപ്രതി തസ്ലീമ സുൽത്താനെ അറിയാമെന്നാണ് കൊച്ചിയിൽ അന്വേഷണ സംഘത്തോട് ഷൈൻ ടോം ചാക്കോ പറഞ്ഞത്. 8 വർഷത്തിലധികമായി

Continue Reading