മാസപ്പടി കേസിൽ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നൽകണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐഒ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു.

എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് നിലവിൽ മൊഴി ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയത്. എസ്എഫ്ഐഒ- സിഎംആർഎൽ ദുരൂഹയിടപാടിൽ ഒരു വർഷം മുൻപ് ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരിക്കുന്ന മൊഴികൾ തെളിവുകളടക്കം പരിശോധിച്ചശേഷം ഇഡി തുടർ നടപടികൾ വേഗത്തിലാക്കും.

Related Posts