ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി; അന്ത്യം 88ാം വയസിൽ
World
1 min read
14.2k

ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി; അന്ത്യം 88ാം വയസിൽ

ഏപ്രിൽ 21, 2025
0

ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന വത്തിക്കാൻ സിറ്റി ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ (88) ദിവംഗതനായി സഭയെ 12 വർഷം നയിച്ച അദ്ദേഹത്തിൻ്റെ വിയോഗം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. 2011 ഏപ്രിൽ 13-നാണ് 266-ാം മാർപാപ്പയായി ഇറ്റാലിയൻ വംശജനായ അർജൻ്റിനക്കാരൻ കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ തെരഞ്ഞെടുത്തത്.

Continue Reading
ശ്രേയസ് അയ്യരും ഇഷാനും മടങ്ങിയെത്തി; വാർഷിക കരാർ പുതുക്കി ബിസിസിഐ
Sports
0 min read
11.5k

ശ്രേയസ് അയ്യരും ഇഷാനും മടങ്ങിയെത്തി; വാർഷിക കരാർ പുതുക്കി ബിസിസിഐ

ഏപ്രിൽ 21, 2025
0

ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ വീണ്ടും ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 34 താരങ്ങൾ ഇന്ന് പ്രഖ്യാപിച്ച കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗ്രേഡ് എ പ്ലസിൽ നാല് താരങ്ങളാണുള്ളത്. രോഹിത് ശർമ, ജസ്പ്രീത് ബുംമ്ര, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിൽ. സഞ്ജുവും കിഷനും ഗ്രേഡ് സിയിലാണ്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഗ്രേഡ് എ യിലേക്ക് ഉയർത്തി.

Continue Reading
സര്‍ക്കാരിൻ്റെ വാര്‍ഷികാചരണം; ആദരിക്കലല്ല അവഹേളിക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആശമാര്‍
Kerala
1 min read
14.2k

സര്‍ക്കാരിൻ്റെ വാര്‍ഷികാചരണം; ആദരിക്കലല്ല അവഹേളിക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആശമാര്‍

ഏപ്രിൽ 21, 2025
0

ആദരിക്കലല്ല, അവഹേളിക്കലാണ് സര്‍ക്കാരിൻ്റെ വാര്‍ഷികാചരണത്തില്‍ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരസമിതി. ഈ മാസം 27 ന് കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് ആശാ സംഗമവും ആശമാരെ ആദരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ 70 ദിവസമായി ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ അതിനെ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. ന്യായമായ ഓണറേറിയം ആശമാര്‍ക്കായി

Continue Reading
ജൂൺ രണ്ടിന്​ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും
Kerala
0 min read
9.3k

ജൂൺ രണ്ടിന്​ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും

ഏപ്രിൽ 21, 2025
0

സംസ്ഥാനത്തെ സ്‌കൂളുകൾ മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ രണ്ടിന് തുറക്കും. ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സ്കൂൾ വിദ്യാഭ്യാസ മേഖലയിയിൽ ഘടനാപരമായ സമഗ്ര മാറ്റം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ രണ്ടാംഭാഗം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഒന്നാം ഭാഗത്തിലെ പ്രധാന ശിപാർശയായ സ്പെഷൽ റൂൾ പരിഷ്ക്കരണം പൂർത്തിയാക്കി. ഇത് നടപ്പാകുന്നതോടെ ഒരു തസ്തിക പോലും നഷ്ടപ്പെടില്ല.

Continue Reading
പുതിയ സ്പെഷ്യൽ ട്രെയിൻ, 12 സർവീസുകൾ; എറണാകുളം പറ്റ്ന സർവീസ് വെള്ളിയാഴ്ച മുതൽ
Kerala
1 min read
9.2k

പുതിയ സ്പെഷ്യൽ ട്രെയിൻ, 12 സർവീസുകൾ; എറണാകുളം പറ്റ്ന സർവീസ് വെള്ളിയാഴ്ച മുതൽ

ഏപ്രിൽ 21, 2025
0

എറണാകുളത്ത് നിന്ന് പറ്റ്നയിലേക്ക് വേനലവധി തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേണൺ റെയിൽവേ. എറണാകുളം ജങ്ഷനിൽ നിന്ന് പറ്റ്നയിലേക്കും തിരിച്ചും 6 വീതം സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. ഈ വെള്ളിയാഴ്ചയാണ് ആദ്യ സർവീസ് പുറപ്പെടുക. ആകെ 55 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തിൽ 3 സ്റ്റോപ്പുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളത്ത് നിന്ന് പറ്റ്നയിലേക്ക് സ്ലീപ്പർ ക്ലാസിന് 1095 രൂപയാണ് ടിക്കറ്റ് നിരക്ക്, എസി ത്രീ ടയർ കോച്ചിന് 2765 രൂപയും എസി

Continue Reading
കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്തു
Kerala
0 min read
12.0k

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്തു

ഏപ്രിൽ 21, 2025
0

എറണാകുളം കോതമംഗലം അടിവാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലിസ് കേസെടുത്തു. ഗ്യാലറി ഒരുക്കിയത് മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോത്താനിക്കാട് പൊലിസിൻ്റെ നടപടി. അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഗാലറി തകര്‍ന്ന് 52 പേര്‍ക്ക് പരിക്കേറ്റത്. 4 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഹീറോ യങ്സ് എന്ന ക്ലബ്‌ സംഘടിപ്പിച്ച ടൂർണമെൻ്റിനിടെയായിരുന്നു അപകടം. കോതമംഗലം അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി

Continue Reading
തകർത്തടിച്ച് രോഹിതും സൂര്യകുമാറും; ചെന്നൈയെ ഒൻപത് വിക്കറ്റിന് വീഴ്ത്തി
Sports
0 min read
12.7k

തകർത്തടിച്ച് രോഹിതും സൂര്യകുമാറും; ചെന്നൈയെ ഒൻപത് വിക്കറ്റിന് വീഴ്ത്തി

ഏപ്രിൽ 21, 2025
0

അർധ സെഞ്ച്വറിയുമായി രോഹിത് ശർമയും സുര്യകുമാർ യാദവും മുന്നിൽ നയിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഒൻപത് വിക്കറ്റിൻ്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത്‌ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 19 പന്തിൽ 34 റൺസെടുത്ത റിയാൻ റിക്കിൽടണിൻ്റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക്

Continue Reading
പ്രധാനമന്ത്രി ഇന്ന് 17-ാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും
India
1 min read
13.4k

പ്രധാനമന്ത്രി ഇന്ന് 17-ാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും

ഏപ്രിൽ 21, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 17-ാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും. പുരസ്‌കാരദാന ചടങ്ങിനുശേഷം സിവിൽ സർവീസ് പരിഷ്‌കാരങ്ങൾ- വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ അധ്യക്ഷത വഹിക്കുന്ന പ്ലീനറി സെഷൻ നടക്കും. ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി – ജൻ ആരോ ഗ്യ യോജന, ആയുഷ്‌മാൻ ആരോഗ്യ മന്ദിർ, നഗര ഗതാഗതം ശക്തിപ്പെടുത്തൽ എന്നിവയിലൂടെ ആരോഗ്യപൂർണ ഭാരതം പ്രോത്സാഹിപ്പിക്കൽ, മിഷൻ സക്ഷം അങ്കണവാടി,

Continue Reading
കര്‍ണാടകയുടെ മുന്‍ ഡിജിപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭാര്യ പിടിയിൽ
Karnataka
1 min read
14.3k

കര്‍ണാടകയുടെ മുന്‍ ഡിജിപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭാര്യ പിടിയിൽ

ഏപ്രിൽ 20, 2025
0

കര്‍ണാടകയുടെ മുന്‍ പോലീസ് മേധാവിയായ ഓം പ്രകാശിനെ (68) എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. 3 നില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയായ സുഹൃത്തിനെ വീഡിയോകോൾ ചെയ്ത് താൻ ‘ആ പിശാചിനെ’ കൊന്നു’ എന്നു പറഞ്ഞതായും ആ സുഹൃത്ത് പോലീസിനെ ഇക്കാര്യമറിയിച്ചതായും ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. തുടർന്ന് ഓം പ്രകാശിൻ്റെ വസതിയിലെത്തിയ പോലീസ് നിരവധി കുത്തേറ്റ

Continue Reading
യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും കുടുംബവും നാളെ ഇന്ത്യയിൽ; മോദി- വാൻസ് കൂടിക്കാഴ്ച നിർണായകം
World
1 min read
11.5k

യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും കുടുംബവും നാളെ ഇന്ത്യയിൽ; മോദി- വാൻസ് കൂടിക്കാഴ്ച നിർണായകം

ഏപ്രിൽ 20, 2025
0

യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് നാളെ നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് മോദി- വാൻസ് കൂടിക്കാഴ്ച എന്നതും പ്രധാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർ​ഗങ്ങൾ ഇരുവരും ചർച്ച ചെയ്യും. താരിഫ്, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചും

Continue Reading