പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 17-ാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും. പുരസ്‌കാരദാന ചടങ്ങിനുശേഷം സിവിൽ സർവീസ് പരിഷ്‌കാരങ്ങൾ- വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ അധ്യക്ഷത വഹിക്കുന്ന പ്ലീനറി സെഷൻ നടക്കും.
ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി – ജൻ ആരോ ഗ്യ യോജന, ആയുഷ്‌മാൻ ആരോഗ്യ മന്ദിർ, നഗര ഗതാഗതം ശക്തിപ്പെടുത്തൽ എന്നിവയിലൂടെ ആരോഗ്യപൂർണ ഭാരതം പ്രോത്സാഹിപ്പിക്കൽ, മിഷൻ സക്ഷം അങ്കണവാടി, പോഷൺ 2.0 എന്നിവയിലുടെ കുട്ടികൾക്കും വനിതകൾക്കും ഉള്ള പോഷകാഹാരം, ആ സ്‌പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം എന്നിവയെക്കുറിച്ചുള്ള നാല് സെഷനുകൾ സംഘടിപ്പിക്കും.
പ്രിൻസിപ്പൽ സെക്രട്ടറിമാർ, കേന്ദ്ര പരിശീലന സ്ഥാപനങ്ങളുടെ തലവന്മാർ, ചീഫ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, റസിഡൻ്റ് കമ്മീഷണർമാർ, കേന്ദ്ര സേവനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.