പ്രമുഖ ദേശീയ നേതാവും ജമ്മുകശ്‌മീർ മുൻ ഗവർണറുമായ സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്‌പ‌തിൽ നിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാൽ മാലിക്. 1974 ൽ അദ്ദേഹം ഭാരതിയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എംഎൽഎയായി. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദൾ പാർട്ടിയിൽ നിന്ന് ലോക്സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്കും സത്യപാൽ മാലിക് കൂടുമാറി.

Related Posts