അർധ സെഞ്ച്വറിയുമായി രോഹിത് ശർമയും സുര്യകുമാർ യാദവും മുന്നിൽ നയിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഒൻപത് വിക്കറ്റിൻ്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത്‌ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

19 പന്തിൽ 34 റൺസെടുത്ത റിയാൻ റിക്കിൽടണിൻ്റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് വീഴ്ത്താനായത്. 45 പന്തിൽ ആറു സിക്‌സും നാല് ഫോറുമുൾപ്പെടെ 76 റൺസെടുത്ത രോഹിതും 30 പന്തിൽ അഞ്ച് സിക്‌സും ആറും ഫോറും ഉൾപ്പെടെ 68 റൺസെടുത്ത സുര്യകുമാറും ചെന്നൈ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. നേരത്തെ, 32 പന്തിൽ നിന്ന് 50 റൺസെടുത്ത ശിവം ദുബെയുടെയും 35 പന്തിൽ പുറത്താകാതെ 53 റൺസെടുത്ത രവിന്ദ്ര ജദേജയുടെയും 15 പന്തിൽ 32 റൺസെടുത്ത ആയുഷ് മാത്രെയുടെയും ഇന്നിങ്സാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്

Related Posts