ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ വീണ്ടും ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 34 താരങ്ങൾ ഇന്ന് പ്രഖ്യാപിച്ച കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗ്രേഡ് എ പ്ലസിൽ നാല് താരങ്ങളാണുള്ളത്. രോഹിത് ശർമ, ജസ്പ്രീത് ബുംമ്ര, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിൽ. സഞ്ജുവും കിഷനും ഗ്രേഡ് സിയിലാണ്.

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഗ്രേഡ് എ യിലേക്ക് ഉയർത്തി. ഗ്രേഡ് ബിയിൽ അക്‌സർ പട്ടേലിനെ നിലനിർത്തി. ശ്രേയസ് അയ്യരും ഗ്രേഡ് ബിയിലാണുള്ളത്. കരാറിൽ നിന്ന് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ. അശ്വിനെ ഒഴിവാക്കി. കിഷൻ, അയ്യർ എന്നിവരെ അച്ചടക്ക നടപടിയെന്നോണം കഴിഞ്ഞ വർഷം കരാറിൽ നിന്നൊഴിവാക്കിയിരുന്നു. റയാൻ പരാഗിനെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.

Related Posts