ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരകൾ നാളെ തുടങ്ങും. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഏകദിന ഫോർമാറ്റിൽ കളിക്കുക. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി. ഗില്ലിൻ്റെ ഏകദിന ക്യാപ്റ്റൻസിയുടെ അരങ്ങേറ്റത്തിന് കൂടി പെർത് സാക്ഷ്യം വഹിക്കും.
നിലവിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും കളിക്കുന്നത് ഏകദിന ഫോർമാറ്റിൽ മാത്രമാണ്. 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം വിരാടും രോഹിത്തും ആദ്യമായി ഇന്ത്യൻ ജേഴ്സിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കമായിരിക്കും ഓരോ ഏകദിന മത്സരങ്ങളിലും. അതിൻ്റെ ഭാഗമായി രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റുകയും ശുഷ്മൻ ഗില്ലിനെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗിൽ, ഇന്ത്യൻ ടി 20 ടീമിൻ്റെ വൈസ് ക്യാപ്റ്റനുമാണ്.