ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മുഹമ്മദ് സിറാജും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം എടുത്തു. മികച്ച തുടക്കം കാഴ്ചവച്ചെങ്കിലും ഒരു ഘട്ടമെത്തിയപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ച് നിൽക്കാനായില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ സെഷനിൽ ബുംറയുടെ പന്തുകളിലാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരെ വീഴ്ത്തിയത്. റയാൻ റിക്കൽട്ടൺ – ഐഡൻ മാർക്രം എന്നിവരെ പുറത്താക്കി ബുംറ ഞെട്ടിച്ചു. കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 105/3 എന്ന നിലയിലായിരുന്നു. രണ്ടാമത്തെ സെഷന് ശേഷം ബുംറയും കുൽദീപും ഓരോ വിക്കറ്റുകൾ കൂടി വീഴ്ത്തി. ക്യാപ്റ്റൻ ടെംബ ബാവുമയെ പുറത്താക്കിയത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. അവസാന സെഷനായപ്പോഴേക്കും മുഹമ്മ് സിജിൻ്റെ ഇരട്ട പ്രഹരവും അസ്‌കർ പട്ടേലിൻ്റെ ഒരു വിക്കറ്റും ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിയൻ്റെ നടുവൊടിച്ചു. ഒടുവിൽ, ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ കൂടി നേടി അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു. കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എടുത്തിട്ടുണ്ട്.

Related Posts