ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. ഇതിനെതിരെ അമേരിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു.

റണ്ണൊഴുക്ക് കുറഞ്ഞ സ്ഥിതിയിലായ വാംഖഡെയിലെ പിച്ചിൽ സൂര്യകുമാർ യാദവിൻ്റെ തട്ടുപൊളിപ്പൻ പ്രകടനത്തിൻ്റെ ബലത്തിലാണ് ഭാരതത്തിന് വിജയിക്കാനായത്. കുറഞ്ഞ സ്കോറിൽ അവസാനിക്കേണ്ടതായിരുന്ന മത്സരം സൂര്യയുടെ ചെറുത്തു നിൽപ്പും അവസാന ഓവറുകളിലെ കൃത്യമായി വെടിക്കെട്ട് ബാറ്റിങ്ങും ചേർന്നപ്പോഴാണ് എതിരാളികൾക്ക് മുന്നിൽ വെല്ലുവിളിയുയർത്താവുന്ന ടോട്ടൽ ഇന്ത്യ സ്വന്തമാക്കിയത്.

Related Posts