കലാവാദ്യം ക്ഷേത്രവാദ്യകലാ അക്കാദമിയടെ നേതൃത്വത്തിൽ 80 കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം ഇന്ന് വൈകിട്ട് 5ന് ഹെന്നൂരിലെ ഇസ്കോൺ ക്ഷേത്ര ഗോശാലയിൽ ആരംഭിക്കും. തൃശൂർ മണ്ണംപേട്ട സ്വദേശി ധീരജ് എടാട്ട് പ്രമാണിയാകുന്ന മേളത്തിന് കുറുംകുഴലിൽ കൊമ്പത്ത് അനിൽ കുമാർ, കൊമ്പിൽ പഴമ്പാലക്കോട് പ്രദീപ്, വലംതല നിരയിൽ കിന്നാശേരി വിഷ്ണു മേനോൻ, ഇലത്താളത്തിൽ അനൂപ് ശ്രീകണ്ഠാപുരം എന്നിവർ നയിക്കും. രാവിലെ 8.30നു കലാവാദ്യം അക്കാദമിയിലെ 19 വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറും. സോപാന സംഗീതം, ഭാരതനാട്യം എന്നിവയും ഉണ്ടായിരിക്കും.

Related Posts