ബി.ജെ.പി സർക്കാരിൻ്റെ രാഷ്ട്രീയ പ്രതികാരത്തിൻ്റെ ഭാഗമായി കോൺഗ്രസിനെയും നേതാക്കളെയും അവഹേളിക്കുക ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണ് നാഷണൽ ഹെറാൾഡ് കേസെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദീപദാസ് മുൻഷി. മോദി ഭരണത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിൻ്റെ ഭാഗം കൂടിയാണിത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ‌, വിദേശനയത്തിൽ പരാജയം, സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയാണ് മോദി സർക്കാരിൻ്റെ ബാക്കിപത്രം.

നാഷണൽ ഹെറാൾഡുമായി നിയമപരമല്ലാത്ത ഒരു കാര്യവും ബന്ധപ്പെട്ട് നടന്നിട്ടില്ല. യങ് ഇന്ത്യയെന്ന കമ്പനി രൂപീകരിച്ചത് കമ്പനി ആക്ടിലെ സെക്ഷൻ 25 അനുസരിച്ചാണ്. നോൺ പ്രോഫിറ്റ് കമ്പനിയായിട്ടാണത് രൂപീകരിച്ചത്. ഒരു രൂപയുടെ കള്ളപ്പണ ഇടപാടും ഇതില്‍ നടന്നിട്ടില്ല. കമ്പനി ആക്ടിലെ എല്ലാ നിബന്ധനങ്ങളും പാലിച്ചാണ് അത് പ്രവര്‍ത്തിച്ചത്. കോൺഗ്രസ് ആശങ്ങൾ പ്രചരിപ്പിക്കാനും ബ്രട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിനുമാണ് 1937 ൽ ജവഹൽ ലാൽ നെഹ്റു നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്.

അതിന് വേണ്ടി അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാർജ്ജ് ഉൾപ്പെടെ മുടങ്ങുന്ന അവസ്ഥ ഉണ്ടായപ്പോൾ വിവിധ കാലഘട്ടങ്ങളിലായി ഏതാണ്ട് 90 കോടിയോളം രൂപ തവണകളായി നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ നടത്തിപ്പിനായി കോൺഗ്രസ് കടമായി നൽകി സഹായിച്ചു. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നം പരിഹരിക്കണം

ഈ തുക ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർക്കാനും വി.ആർ.എസ് ആനുകൂല്യങ്ങൾക്കും മറ്റുമാണ് വിനിയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖയുണ്ട്. ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ കോൺഗ്രസ് ഈ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയും ബോധ്യപ്പെടുത്തുകയും ചെയ്തതാണ്.

വ്യാജ ആരോപണവും പ്രചരണവുമാണ് ബിജെപി നടത്തുന്നത്. യങ് ഇന്ത്യൻ എന്ന സ്ഥാപനത്തിൻ്റെ ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് ശമ്പളം പോലും എടുക്കാൻ സാധ്യമല്ല. എ.ജെ.എൽ ലിമിറ്റഡിൻ്റെ സ്വത്തോ ആസ്തികളോ കൈമാറ്റം ചെയ്യുകയോ അതിൽ നിന്ന് ഒരു രൂപ പിൻവലിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ബി.ജെ.പി ഉന്നയിക്കുന്നത്. സുബ്രഹ്‌മണ്യൻ സ്വാമിയുടെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു.

Related Posts