ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്നു വിദേശികളും. ഇസ്രായേൽ, ഇറ്റലി, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 20 പേർ അനന്തനാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) ആണ്. വിനോദ സഞ്ചാരികൾ കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു.
വിനോദ സഞ്ചാരികൾക്കായി അനന്ത്നാഗ് പൊലീസ് കൺട്രോൾ റൂം 24 മണിക്കൂർ എമർജൻസി ഹെൽപ് ടെസ്ക് ആരംഭിച്ചു. വിവരങ്ങളറിയാൻ 9596777669, 01932225870, 9419051940 (വാട്ട്സ് ആപ്പ്), എമർജൻസി കൺട്രോൾ റും-ശ്രീനഗർ: 0194-2457543, 0194-2483651 ആദിൽ ഫരീദ്, എ.ഡി.സി ശ്രീനഗർ – 7006058623 എന്നീ നമ്പറിൽ ബന്ധപ്പെടുക.

സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അമിത് ഷായുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഭീകരാക്രമണം നടന്ന പഹൽഗാമിൽ ആഭ്യന്തര മന്ത്രി നാളെ സന്ദർശനം നടത്തും.

Related Posts