ജയിലർ 2 അതുക്കും മേലേ! മുത്തുവേൽ പാണ്ഡ്യനായി രജനി തിരികെ വരുന്നു. ആവേശം വിതറി ജെയിലർ 2
രജനികാന്തിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ അനൗൺസ്മെൻ്റ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2023ൽ വൻഹിറ്റായി മാറിയ ചിത്രമാണ് നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍. ബോക്സോഫീസ് ഏതാണ്ട് 600 കോടിയോളമാണ് സിനിമയുടെ ആദ്യഭാഗമായ ജയിലർ നേടിയത്. ആരാധകരെ ആവേശത്തിലാക്കി മുത്തുവേല്‍ പാണ്ഡ്യന്‍ തിരിച്ചുവരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജെയിലര്‍ 2 ചിത്രത്തിനായി വീണ്ടും കൈ കോര്‍ക്കുകയാണ് രജനിയും നെല്‍സണും
ഗസ്സ ചർച്ച: ഗസ്സയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഖത്തറിൻ്റെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് അമേരിക്ക
ഗസ്സയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഖത്തറിൻ്റെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് അമേരിക്ക. ബന്ദി മോചനവും വെടി നിർത്തൽലും, സാധ്യമാകുന്ന കരാർ പ്രഖ്യാപനം അരികെയെന്ന വാർത്തകൾക്കിടയിലാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചത്. തിങ്കളാഴ്ച രാത്രി നടന്ന ഫോൺ സംഭാഷണത്തിൽ ഇരു രാഷ്ട്രനേതാക്കളും ഗസ്സയിലെ സ്ഥിതിഗതികളും ചർച്ചയുടെ വിശദാംശങ്ങളും സംസാരിച്ചു. ഖത്തറിന്റെ മധ്യസ്ഥ ദൗത്യങ്ങളെയും സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ്
‘ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..’: ആശുപത്രിയിൽനിന്ന് ഉമ തോമസ് എം.എൽ.എ
ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..’: ആശുപത്രിയിൽനിന്ന് ഉമ തോമസ് എം.എൽ.എ, ‘മിനിസ്റ്ററേ… ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്….. വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം”… തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ഹോസ്പിറ്റലിലെ മുറിയിൽ നിന്നും ഉമ തോമസ് എം.എൽ.എ വീഡിയോ കോളിലുടെ സംസാരിക്കുകയായിരുന്നു… കലൂർ നൃത്ത പരിപാടിക്കിടെ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നു വീണു പരിക്കേറ്റ്
ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ ഹോപ്പ് പുറത്തിറങ്ങി
ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ ഹോപ്പ് ചൊവ്വാഴ്ച 80 രാജ്യങ്ങളിൽ പുറത്തിറങ്ങി. പദവിയിലിരിക്കുമ്പോൾ തന്നെ ഒരു മാർപാപ്പയുടെ ആത്മകഥയിറങ്ങുന്നത് ആദ്യമാണ്. സ്പെയിനിലെ ബാല്യംമുതലുള്ള ജീവിതമാണ് ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസിൻ്റെ ഹോപ്പി’ലെ പ്രതിപാദ്യം. ഫ്രാൻസിസ് പാപ്പ ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ കാലോ മൂസോയുമായി നടത്തിയ ആറുവർഷത്തിലേറെ നീണ്ട സംഭാഷണങ്ങളിൽ നിന്നാണ് ആത്മകഥ പിറക്കുന്നത്. മാർപാപ്പയുടെ മരണശേഷമേ ആത്മകഥയിറങ്ങൂ എന്നായിരുന്നു കരുതിയിരുന്നതെങ്കിലും കത്തോലിക്കാ സഭ പ്രത്യാശയുടെ വർഷ’മായി ആചരിക്കുന്ന ഇക്കൊല്ലം തന്നെ അത് ഇറക്കാൻ
കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്‌ണോയി പണം ആവശ്യപ്പെട്ട് ഫോണിൽ ഭീഷണി പ്പെടുത്തിയെന്ന ആരോപണവുമായി ബിഹാർ മന്ത്രി
കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്‌ണോയി ഫോൺ വിളിച്ചുവെന്ന ആരോപണവുമായി ബിഹാർ മന്ത്രി. 30 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഫോണിൽ ഭീഷണി.ബിഹാർ മന്ത്രിമന്ത്രി സന്തോഷ് കുമാർ സിംഗിനാണ് ഫോൺ കോൾ ഭീഷണി ലഭിച്ചത്. മുംബൈയിൽ കൊലചെയ്യപ്പെട്ട എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയാണ് ഫോൺ കോൾ എന്ന് മന്ത്രി പറയുന്നു. ലോറൻസ് ബിഷ്‌ണോയി ആണെന്ന് സ്വയം പരിചയപ്പെടുത്തികൊണ്ടായിരുന്നു ഫോൺ വിളിച്ചയാൾ 30 ലക്ഷം രൂപ ആവശ്യപ്പെത്. ഫോൺ കോൾ
സംസ്ഥാനത്ത് വെളക്കരം കുത്തനെ കൂട്ടി രണ്ട് വർഷം തികയും മുമ്പേ വീണ്ടും വർദ്ധനയ്ക്ക് നീക്കം
വെളക്കരം കുത്തനെ കൂട്ടി രണ്ട് വർഷം തികയും മുമ്പേ വീണ്ടും വർദ്ധനയ്ക്ക് നീക്കം തുടങ്ങി. വർഷത്തിൽ ഏപ്രിൽ ഒന്നിന് 5 ശതമാനം തുക കൂട്ടാമെന്ന കേന്ദ്ര നിർദ്ദേശം ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടി ജനങ്ങളെ പിഴിയാനൊരുങ്ങുന്നത്.വ്യവസ്ഥ പ്രകാരം 2021 ലാണ് എല്ലാ വർഷവും 5 ശതമാനം നിരക്ക് വർദ്ധിപ്പിക്കണമെ ന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. 2022 ൽ കേരളം 5 ശതമാനം നിരക്ക് കൂട്ടിയെങ്കിലും 2023 ലും 2024
മാനസിക സമ്മര്‍ദ്ദം; അമ്മയിലെ ട്രഷറർ സ്ഥാനം രാജിവെയ്‌ക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍
മാനസിക സമ്മര്‍ദ്ദം കാരണം അമ്മ സംഘടനയിലെ ട്രഷറര്‍ സ്ഥാനം രാജിവെയ്‌ക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. അമ്മയിലെ ട്രഷറര്‍ സ്ഥാനം താന്‍ ആസ്വദിച്ചിരുന്നതായും എന്നാല്‍ ജോലിത്തിരക്കുകള്‍ കാരണമാണ് മറ്റ് ഉത്തരവാദിത്വങ്ങള്‍ കൂടി എല്‍ക്കാന്‍ കഴിയാതെ വന്നതിനാലാണ് ഈ സ്ഥാനം രാജിവെയ്‌ക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കുറിപ്പില്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പുതിയ ട്രഷറര്‍ വരുന്നതുവരെ ആ സ്ഥാനത്ത് തുടരുമെന്നും തൻ്റെ പ്രവര്‍ത്തനകാലയളവില്‍ എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും
കല വെൽഫെയർ അസോസിയേഷൻ്റെ ‘കല സാന്ത്വനം’ ജനുവരി 19ന്
കല വെൽഫെയർ അസോസിയേഷൻ്റെ ‘കല സാന്ത്വനം’ ജനുവരി 19നു ദാസറഹള്ളി മഹിമപ്പ ഗ്രൗണ്ടിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാസി ഗിഫ്റ്റിൻ്റെ നേതൃത്വത്തിലുള്ള മെഗാ മ്യൂസിക്കൽ ഷോ പരിപാടിയുടെ മുഖ്യആകർഷമായിരിക്കും. കലാപരിപാടികൾ, ഫുഡ് ഫെസ്‌റ്റ് എന്നിവയും ഉണ്ടായി രിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രവേശ നം തികച്ചും സൗജന്യമായിരിക്കും, 99458 04369, 96112 99423.
ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടിൽ ഇന്ന് ഒപ്പുവയ്ക്കില്ലെന്ന് ബോബി; റിലീസ് ഓർഡർ എത്താത്ത സാഹചര്യത്തിൽ സമയപരിധി കഴിഞ്ഞെന്ന് ജയിൽ അധികൃതർ
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരുന്നു. ജാമ്യ ഉത്തരവുമായി അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിയെങ്കിലും ബോബി സഹകരിക്കാൻ തയാറായില്ലെന്നാണ് വിവരം. ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടിൽ ഇന്ന് ഒപ്പുവയ്ക്കില്ലെന്ന് ബോബി അഭിഭാഷകരെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട് ബോബിയുടെ നടപടി പ്രോസിക്യൂഷൻ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും. ഇന്നു രാവിലെ ഹൈക്കോടതി ബോബിക്ക് ബോബിക്ക് ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് വൈകിട്ട്
പീച്ചി ഡാം അപകടം; മരണം മൂന്നായി, ചികിത്സയിലിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു
പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിൻ്റെ മകൾ എറിൻ (16) ആണ് മരിച്ചത്. 13-ാം തീയതി ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. തൃശൂർ സെന്റ് ക്ലെയഴ്‌സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ അലീന (16), ആൻ ഗ്രേയ്‌സ് (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. പിച്ചി സ്വദേശിനി നിമ