നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരുന്നു. ജാമ്യ ഉത്തരവുമായി അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിയെങ്കിലും ബോബി സഹകരിക്കാൻ തയാറായില്ലെന്നാണ് വിവരം. ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടിൽ ഇന്ന് ഒപ്പുവയ്ക്കില്ലെന്ന് ബോബി അഭിഭാഷകരെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട് ബോബിയുടെ നടപടി പ്രോസിക്യൂഷൻ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും. ഇന്നു രാവിലെ ഹൈക്കോടതി ബോബിക്ക് ബോബിക്ക് ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് വൈകിട്ട് പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നു. ജയിലിൽ ബോബിക്ക് പ്രത്യേക പരിഗണന ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ വിവാദമായിരിക്കുകയാണ്. ജാമ്യം കിട്ടിയിട്ടും വിവാദങ്ങൾ ബോബിയെ വിട്ടൊഴിയുന്നില്ല. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളും അഭിഭാഷകരും ബോബിയെ കാണാൻ എത്തിയിരുന്നു. എന്നാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ ചില അടുപ്പക്കാർ ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമായാണ് എന്നൊക്കെയാണ് ആരോപണം. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥൻ്റെ പേരു മാത്രമാണ് സന്ദർശക ഡയറിയിൽ ഉണ്ടായിരുന്നത്. മറ്റു മൂന്നുപേരും ജയിൽ സൂപ്രണ്ടിൻ്റെ മുറിയിൽ ഇരിക്കുകയും ബോബിയുമായി അവിടെ വച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു എന്നും ആരോപണമുണ്ട്. 200 രൂപ ബോബിക്ക് ഫോൺ ചെയ്യാനും മറ്റുമായി നൽകിയെന്നതും ചട്ടക്രമം പാലിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.