സംസ്ഥാനത്ത് വ്യത്യാസമില്ലാതെ 3 ദിവസമായി തുടർന്ന സ്വർണ്ണ വിലയിൽ ഇന്ന് ഇടിവ്. പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 72,040 രൂപയായിരുന്നു വില. ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയായി. ഏപ്രിൽ 22ന് ചരിത്രത്തിലെ ഏറ്റവുമുയർന്ന പവൻ വിലയായ 74,320 രൂപ രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള 2 ദിവസം വിലയിടിഞ്ഞു. വിലവ്യത്യാസമില്ലാതെ തുടർന്ന 3 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.

Related Posts