മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ (56) അന്തരിച്ചു. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു. 1969ൽ വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന് കലാഭവനിലും സാഗറിലുമെല്ലാം മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തെത്തുന്നത്. 1996ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ അരങ്ങേറ്റം. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.
മീശ മാധവൻ, കല്യാണരാമൻ, സിഐഡി മൂസ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, മായാവി, തിളക്കം, തെങ്കാശിപ്പട്ടണം, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു.
ഹാസ്യവേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അദ്ദേഹം തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും ലഭിച്ചു. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരവും നേടി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കരസ്ഥമാക്കി.
നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.