മലപ്പുറം പെരുവള്ളൂരിൽ ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ. പെരുവള്ളൂർ കാക്കത്തടം സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിക്ക് മാർച്ച് 29 നാണ് തെരുവുനായയുടെ കടിയേറ്റത്. കാലിനും തലയ്ക്കും കടിയേറ്റിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് വാക്‌സിൻ നൽകിയിരുന്നു. മുറിവ് ഉണങ്ങിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.അന്ന് പ്രദേശത്ത് ഏഴു പേർക്ക് ഇതേ നായയുടെ കടിയേറ്റിരുന്നു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Related Posts