നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു
നിയന്ത്രണം വിട്ട കാർ വൈക്കത്ത് തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ കിടക്കുന്നതു കണ്ടാണ്ട് അപകടവിവരം അറിയുന്നത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്. വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു അമൽ.
ഹൃദയവുമായി പറന്ന് നമ്മ മെട്രോ
അവയവ മാറ്റത്തിൽ പങ്കാളിയായി ബെംഗളൂരു നമ്മ മെട്രോ. ഇത് മൂന്നാം തവണയാണ് നമ്മ മെട്രോ അവയവ ദാനത്തിൽ പങ്കാളിയാകുന്നത്. യശ്വന്ത്പുരയിലെ സ്‌പർശ് ആശുപത്രിയിൽ നിന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹെൽത്ത് സിറ്റിയിലേക്കും ആസ്റ്റർ ആർ.വി.ആശുപത്രിയിലേക്കും ഒരു ജോടി ശ്വാസകോശവും ഹൃദയവുമാണ് ബംഗളൂരു മെട്രോ റെയിൽ വഴി കൊണ്ടുപോയത്. ഗൊരഗുണ്ടേപാളയ മെട്രോ സ്റ്റേഷനിൽ നിന്ന് ആർ.വി റോഡ് വരെ ഗ്രീൻ ലൈനിലും അവിടെ നിന്ന് ബൊമ്മസാന്ദ്രയിലേക്ക് പുതുതായി ആരംഭിച്ച യെല്ലോ ലൈനിലും യാത്ര
വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ
50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകും. ഇതിനൊപ്പമാണ് അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാര ഉൾപ്പെടെയുള്ള ഓഫറുകൾ. സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭ്യമാവുക. നാളെ മുതൽ ഈ ഓഫറുകൾ പ്രാബല്യത്തിൽ വരും.
ധർമ്മസ്ഥല കേസ്; അന്വേഷണത്തിന് താൽക്കാലിക സ്റ്റേ, ഉത്തരവുമായി കർണാടക ഹൈക്കോടതി
ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത കേസിൻ്റെ അന്വേഷണത്തിൽ കൂടുതൽ നടപടികളുമായി കർണാടക ഹൈക്കോടതി. മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിനുപിന്നാലെ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, വിത്താല ഗൗഡ, മഹേഷ് ഷെട്ടി തിമരോടി എന്നിവരുടെ ഹർജിയിലാണ് നടപടി. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത മാസം നവംബർ
പ്രധാനമന്ത്രി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദർശിക്കും
പ്രധാനമന്ത്രി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ശ്രീകൃഷ്ണ മഠത്തിൽ പ്രവേശിച്ച് ശ്രീകൃഷ്ണനെ ദർശിച്ച് അനുഗ്രഹം തേടും. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രധാനമന്ത്രിക്ക് കർശന സുരക്ഷ ഒരുക്കാനുള്ള പുറപ്പാടിലാണ് പോലീസ്. പ്രധാനമന്ത്രിയുടെ വരുന്ന പശ്ചാത്തലത്തിൽ പ്രത്യേക പൂജകളും സ്വീകരണ ഒരുക്കങ്ങളും നടത്തിയതായി പേജാവർ, പുട്ടിഗെ, പാലിമാർ എന്നിവയുൾപ്പെടെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ എട്ട് അഷ്ടമഠങ്ങളിലെയും യതിമാർ പങ്കുവെച്ചു.
നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ ബംഗളൂരുവിൽവച്ച് അറസ്റ്റ് ചെയ്തു
നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിൻ്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്‌ണനാണ് (51) തമ്പാനൂർ പൊലീസ് ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയും തൈയ്ക്കാട് ശാഖാ എം.ഡിയുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്സിൽ കെ.ടി തോമസിനും (60) മറ്റു ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്കും വേണ്ടിയുള്ള
സെൽ മാറ്റണമെന്ന നടൻ ദർശൻ്റെ ആവശ്യം കോടതി തള്ളി
സെൽ മാറ്റണമെന്ന നടൻ ദർശൻ്റെ ആവശ്യം അഡീഷണൽ സിറ്റി സിവിൽ കോടതി തള്ളി. പരപ്പന അഗ്രഹാര ജയിലിലുള്ള ദർശൻ കൂടുതൽ സൗകര്യം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. പുതിയ കിടക്കയും തലയിണയും നൽകണമെന്ന ആവശ്യവും കോടതിതള്ളി. എല്ലാ മാസവും പുതിയ കിടക്ക വിരിയും വസ്ത്രങ്ങളും വീട്ടിൽനിന്ന് എത്തിച്ചു നൽകുന്നതിന് കോടതി അനുമതി നൽകി. ഇപ്പോഴുള്ള സെല്ലിൽ സൂര്യപ്രകാരം കയറാത്തതാണെന്നും ഇവിടെനിന്ന് മാറ്റണമെന്നുമായിരുന്നു ദർശൻ്റെ ആവശ്യപെട്ടത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ മാറ്റാൻ
ചികിത്സയിൽ കഴിയുന്ന ഗവർണർ താവർചന്ദ് ഗഫ്ലോതിനെ സിദ്ധരാമയ്യ സന്ദർശിച്ചു
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർണാടക ഗവർണർ താവർചന്ദ് ഗഫ്ലോതിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. തിങ്കളാഴ്‌ചയാണ് ഗവർണറെ പനിയും പുറംവേദനയും ബാധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഗവർണർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. മന്ത്രിമാരായ എം.സി. സുധാകർ, ബൈരതി സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മധ്യപ്രദേശിൽ ഒട്ടേറെ പരിപാടികൾ സംബന്ധിച്ചശേഷം രാജ്‌ഭവനിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് നേരിയ പനിയും പുറംവേദനയും ബാധിച്ചിരുന്നു. ഇന്ന് ഗവർണർ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രപതിവൃത്തങ്ങൾ പറഞ്ഞു.
നടൻ പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം
നടൻ പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം. കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണിത്. കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിൻ്റെ ഭാഗമായി 70 പേർക്കാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്. കന്നഡ സാഹിത്യനിരൂപകൻ രാജേന്ദ്ര ചെന്നി, എഴുത്തുകാരൻ റഹ്‌മത്ത് തരികെരെ, മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.എം. ഹനീഫ്, സിനിമാ-സീരിയൽ നടി വിജയലക്ഷ്‌മി സിങ്, പ്രവാസി വ്യവസായി സക്കറിയ ജൊകാട്ടെ എന്നിവരും ഉൾപ്പെട്ടു. നാളെ നടക്കുന്ന കന്നഡ രാജ്യോത്സവ
ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ; ജെമിമ റോഡ്രിഗസിന് സെഞ്ച്വറി
ജെമിമ റോഡ്രിഗസിൻ്റെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയെ ചരിത്രവിജയത്തിലേക്കും ലോകകപ്പിൻ്റെ ഫൈനലിലേക്കും നയിച്ചു. വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് കടന്നു. വനിതാ ഏകദിന ക്രിക്കറ്റിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ റൺചേസും ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയ നൽകിയ 338 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് പന്ത് ബാക്കിയിരിക്കെ വിജയം സ്വന്തമാക്കി. 127 റൺസുമായി ജെമിമ റോഡ്രിഗസ് അസാധാരണ പ്രകടനം കാഴ്ചവെച്ചു. ഹർമൻപ്രീത് കൗർ