ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി 20യിൽ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം
ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി 20യിൽ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം ഓസീസ് 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓസീസിനായി മിച്ചൽ മാർഷ് 26 പന്തിൽ 46 റണ്‍സും ട്രാവിസ് ഹെഡ് 15 പന്തിൽ 28 റണ്‍സും നേടി. ഇരുവരും ചേർന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. ജോഷ് ഇംഗ്ലിസ് 20 റണ്‍സും മിച്ചൽ ഓവൻ 14 റണ്‍സും നേടി. ഇന്ത്യയ്ക്കായി
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു, ജേതാക്കളെ നവംബർ 3ന് അറിയാം
2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തില്‍ അവാർഡുകള്‍ പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നവംബർ മൂന്നിനാകും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. വിധി നിർണയം പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം മാറ്റിവച്ചത്. നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ
അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും പിടിയിൽ
അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കി, പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും പിടിയിൽ. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയിൽ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. കേസിൽ മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച സ്ത്രീയുടെ സഹോദരി വെള്ളിയാഴ്ച ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം വെളിയിൽ വരുന്നത്. മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന്
കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; ദീപ ദാസ് മുൻഷി കൺവീനർ
സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എ.കെ.ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കമ്മിറ്റിയിൽ അംഗങ്ങളാണ്. ഈ കോർകമ്മിറ്റി ആഴ്ച്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം.
പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകം, പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി
പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ആസാം സ്വദേശി പരിമൾ സാഹുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. വടക്കൻ പറവൂർ അഡീഷണൽ ജില്ലാ
മുഹമ്മദ് അസറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ മന്ത്രിയായി അധികാരമേറ്റു. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വെർമ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലീം പ്രാതിനിധ്യമാണ് അദ്ദേഹത്തിൻ്റെ വരവോടെ നികത്തപ്പെടുന്നത്. നവംബർ 11ന് ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സർക്കാരിൻ്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസർ നിലവിൽ നിയമസഭാംഗം അല്ല. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ 30
പിഎം ശ്രീ വിവാദം: വ്യക്തത വരുത്താൻ ഉപസമിതി പരിശോധിക്കും: എം എ ബേബി
പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർനടപടികൾ എല്ലാം മരവിപ്പിച്ചെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നൽകുമെന്ന് അന്ന് താൻ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവർത്തിച്ചു. സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തിൽ ചിലത് പറഞ്ഞു
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വൻ്റി 20 മത്സരം ഇന്ന്
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വൻ്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് 1.45 മുതൽ സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തൽസമയം കാണാം. വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിൻ്റെ സാന്നിധ്യം ഉറപ്പ്. ടി-20യിൽ ആയിരം റൺ തികയ്ക്കാൻ സഞ്ജുവിന് ഏഴു റൺകൂടി മതി. തിലക് വർമയ്ക്കാകട്ടെ വേണ്ടത് 38 റണ്ണും.
മക്കൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ല: മോഹൻലാൽ
‘ഞാൻ ഒരിക്കലും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒരു കാലത്തിൻ്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. അതുപോലെതന്നെ എൻ്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ല’ എന്ന് നടൻ മോഹൻലാൽ. വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തി മോഹൻലാൽ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വർഷങ്ങൾക്കുമുൻപ് ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നതിനേക്കുറിച്ച് ആലോചിക്കുകയാണ്. അന്നൊന്നും ഇതുപോലെയുള്ള ചടങ്ങുകളൊന്നുമില്ല. അഭിനയിക്കാൻ വരുന്നു, അഭിനയിക്കുന്നു. എൻ്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന്
ഒളിമ്പിക്സ്‌സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് ബംഗളൂരുവിൽ അന്തരിച്ചു
ഒളിമ്പിക്സ്‌സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. രാവിലെ 8.10നായിരുന്നു അന്ത്യം. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂർ സ്വദേശിയായ അദ്ദേഹം 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു. അദ്ദേഹത്തിൻ്റെ ഗോൾ കീപ്പിംഗ് മികവിലൂടെയാണ് ഇന്ത്യ അന്ന് മെഡൽ നേടിയത്. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജൻ്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളിച്ചു. പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിലുള്ള