നെലമംഗല കേരള സമാജം നോർക്ക കെയർ ഇൻഷുറൻസിനായി ശേഖരിച്ച അപേക്ഷകൾ കൈമാറി
നെലമംഗല കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ നോർക്ക കെയർ ഇൻഷുറൻസിനായി ശേഖരിച്ച അപേക്ഷകൾ കൈമാറി. സമാജം നിർവാഹകസമിതി അംഗം എ.വി.ഗോപാൽ നോർക്ക ഡിവലപ്‌മെന്റ് ഓഫീസർ റീസാ രഞ്ജിത്തിനാണ് അപേക്ഷകൾ കൈമാറിയത്. 60-ൽപ്പരം അപേക്ഷയാണ് സമാജം ശേഖരിച്ചതെന്ന് പ്രസിഡണ്ട് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ എന്നിവർ അറിയിച്ചു.
വാഹനാപകടം റിപ്പോർട്ടു ചെയ്യാൻ മൊബൈൽ ആപ്പ്
മൊബൈൽ ആപ്ലിക്കേഷൻ വഴി ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ടുചെയ്യാനുള്ള സൗകര്യമൊരുക്കി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. വാഹനങ്ങൾക്കുമാത്രം നാശമുണ്ടാകുന്ന ചെറിയ അപകടങ്ങൾക്കുള്ള റിപ്പോർട്ടാണ് ഇനിമുതൽ ആപ്പിലൂടെ ലഭ്യമാകുക. ട്രാഫിക് പോലീസിൻ്റെ പിഴയടയ്ക്കുന്നതിനടക്കം സൗകര്യമുള്ള ആസ്ട്രാം(ASTram) ആപ്പിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. ഒരു വാഹനാപകടം നടന്നാൽ ആസ്ട്രാം ആപ്പിൽ ആക്‌സിഡൻ്റ് എന്ന വിൻഡോയിലൂടെ വാഹന നമ്പരും മറ്റു വിവരങ്ങളും അപകടത്തിൻ്റെ ഫോട്ടോയും നൽകാം. അടുത്തനിമിഷം പോലീസ് സ്റ്റേഷനിൽനിന്നുള്ള ഇ-റിപ്പോർട്ട് ലഭിക്കും. ഇത് ഇൻഷുറൻസ് ആവശ്യങ്ങൾക്കും
കർണാടക സർക്കാരിൻ്റെ ജാതിസർവേ: വീട്ടിലെത്തിയുള്ള വിവരശേഖരണം അവസാനിച്ചു
കർണാടക സർക്കാർ നടത്തുന്ന ജാതി സർവേയ്ക്കായി വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന നടപടി അവസാനിച്ചു. പക്ഷെ ഈ മാസം 10 വരെ ഓൺലൈൻ വഴി വിവരങ്ങൾ കൈമാറാം. ബെംഗളൂരു ഒഴികെയുള്ള ഇടങ്ങളിൽ സർവേ പൂർണമായിരുന്നുവെന്നാണ് അധികൃതരുടെ അവകാശവാദം. ബെംഗളൂരുവിൽ താമസിക്കുന്ന 50 ശതമാനത്തിൽ താഴെ മാത്രമാണ് വിവരങ്ങൾ കൈമാറിയത്. ബാംഗ്ളൂരിൽ 44.19 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കേണ്ട സ്ഥാനത്തു 19.25 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കാൻ പറ്റിയത്.
നമ്മ മെട്രോ യെല്ലോ ലൈനിൽ അഞ്ചാമത്തെ തീവണ്ടി ഇന്നുമുതൽ
നമ്മ മെട്രോ യെല്ലോ ലൈനിൽ(ആർവി റോഡ് – ബൊമ്മസാന്ദ്ര) അഞ്ചാമത്തെ തീവണ്ടി ഇന്നുമുതൽ ഓടിത്തുടങ്ങും. ആറ് കോച്ചുകളുള്ള തീവണ്ടിയാണ് പുതുതായി സർവീസിനെത്തിയത്. കന്നഡ രാജ്യോത്സവത്തിൻ്റെ ഭാഗമായാണ് പുതിയ തീവണ്ടി സർവീസ് ആരംഭിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എൽ) അറിയിച്ചു. അഞ്ചാമത്തെ ട്രെയിൻ കൂടി വരുന്നതോടെ പാതയിൽ ട്രെയിൻ സർവീസുകളുടെ ഇടവേള തിരക്കേറിയ സമയങ്ങളിൽ (രാവിലെ എട്ടു മുതൽ ഉച്ചവരെയും വൈകീട്ട് നാലു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വര മരണം
കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വര മരണം. കൊല്ലം പാല ത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം 12 പേരാണ് അമീബിക് മസ്‌തിഷ്‌കജ്വരം മൂലം മരിച്ചത് 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗകണക്കാണ് ഈ മാസം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ വീട്ടമ്മ അമീബിക് മസ്തിഷ്‌ക ജ്വരം
‘അതിദരിദ്ര്യരില്ലാത്ത കേരളം’ പ്രഖ്യാപനം ഇന്ന് വൈകിട്ട്
രാജ്യത്ത് അതിദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമാകാൻ കേരളം. കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് ഈ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിന് മുൻപും ശേഷവും വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ ചെയർമാനാക്കി
ലൈംഗികമായി പീഡപ്പിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി; ബെംഗളൂരു സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
ലൈംഗികമായി പീഡപ്പിച്ചെന്നാരോപിച്ച് 37-കാരിയായ യുവതി നൽകിയ പരാതിയിൽ ബെംഗളൂരു സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ. യുവതി ഒക്ടോബർ ഒൻപതിന് നൽകിയ പരാതിയിൽ പ്രൊഫ. ബി.സി. മൈലാരപ്പയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തതായി ബെംഗളൂരു വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ഗിരീഷ് അറിയിച്ചു. സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് നൽകിയ ദേഷ്യത്തിൽ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രൊഫസർ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നുമാണ്
‘സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍’ പദ്ധതിയിൽ ഒരുമാസം ചേർന്നത് 3.21കോടി സ്ത്രീകള്‍
‘സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍’ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍. പദ്ധതിയില്‍ ഒരു മാസം കൊണ്ട് 3.21 കോടി സ്ത്രീകള്‍ അംഗങ്ങളായി. ഒരു ആഴ്ചയ്ക്കുള്ളില്‍ 9.94 ലക്ഷം ഓണ്‍ലൈന്‍ സ്തനാര്‍ബുദ പരിശോധനകളും സംസ്ഥാന തലത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം വൈറ്റല്‍ സൈന്‍സ് പരിശോധന നടത്തിയുമാണ് ഗിന്നസില്‍ ഇടം പിടിച്ചത്. സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാന്‍ ലക്ഷ്യട്ടാണ് പരിപാടി ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്‍മദിനത്തിലാണ്
നോർക്ക ഐഡി കാർഡ്; കർണാടകയിൽനിന്നും കഴിഞ്ഞ മാസം അംഗത്വം എടുത്തത് 2800ലധികം പേർ
കേരള സർക്കാർ നോർക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയായ നോർക്ക കെയറിലേക്കുള്ള ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിൻ്റെ കാലയളവായ 23 സെപ്റ്റംബർ 2025 മുതൽ 31 ഒക്ടോബർ വരെ കർണാടകയിൽ നിന്നും 2800ലധികം പ്രവാസികൾ നോർക്ക കെയറിൽ അംഗമാകുന്നതിന് അനിവാര്യമായ നോർക്ക ഐഡി കാർഡിനുള്ള അംഗത്വം എടുത്തു. തെലുങ്കാനയിൽ നിന്നും പദ്ധതിക്ക് മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. കർണാടകയിലെ ബെംഗളൂരു, മൈസൂർ, മംഗലാപുരം, ഉഡുപ്പി, ഷിമോഗ,
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഒസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. സി. അജോയ് ആണ് സെക്രട്ടറി. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്‌ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുൺ, പൂജപ്പുര