തെരുവിൽ ഉറങ്ങുന്നവർക്ക് കാരുണ്യത്തിൻ്റെ പുതപ്പുമായി RIBK ബാംഗ്ലൂർ
Association News
1 min read
6.8k

തെരുവിൽ ഉറങ്ങുന്നവർക്ക് കാരുണ്യത്തിൻ്റെ പുതപ്പുമായി RIBK ബാംഗ്ലൂർ

നവംബർ 23, 2025
0

തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് RIBK ബാംഗ്ലൂർ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര സേവന രംഗത്ത് 2017 മുതൽ പ്രവർത്തിക്കുന്ന RIBK ബാംഗ്ലൂർ ഇത് ഏഴാം വർഷമാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. RIBK ബാംഗ്ലൂർ അംഗങ്ങൾ സിറ്റി മാർക്കറ്റ്, കലാശിപാളയം, മജസ്റ്റിക്, യെശ്വന്ത്പുർ ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവർക്കാണ് പുതപ്പുകൾ കൈമാറിയത്.

Continue Reading
ഇന്ത്യ – ഓസ്ട്രേലിയ – കാനഡ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
World
1 min read
6.8k

ഇന്ത്യ – ഓസ്ട്രേലിയ – കാനഡ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നവംബർ 23, 2025
0

ഇന്ത്യ – ഓസ്ട്രേലിയ – കാനഡ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി-20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും മയക്കു മരുന്ന് ശൃംഖലയും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി-20 കൂട്ടായ സംവിധാനം

Continue Reading
ബെംഗളൂരുവില്‍ അവസാനവട്ട ഒരുക്കങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍
Karnataka
0 min read
6.9k

ബെംഗളൂരുവില്‍ അവസാനവട്ട ഒരുക്കങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

നവംബർ 23, 2025
0

ട്രെയിന്‍ യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. പ്രീമിയം സൗകര്യങ്ങളോടെ രാത്രികാല യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ അധികം വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ ഉറപ്പു നല്‍കുന്നത്. ബെംഗളൂരുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ട്രെയിനുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ യാത്രാ സൗകര്യങ്ങള്‍, ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയര്‍ എന്നിവ വാഗ്ദാനം ചെയ്താണ് വന്ദേ ഭാരത് സ്ലീപ്പര്‍ എത്തുന്നത്.

Continue Reading
നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പത്താം വാർഷികം ഡിസംബർ 29ന്
Association News
1 min read
6.9k

നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പത്താം വാർഷികം ഡിസംബർ 29ന്

നവംബർ 23, 2025
0

അബ്ബിഗരെ നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പത്താം വാർഷികം – ‘നൂപുര 2025’ ഉം ഗെജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ ഹാളിൽവച്ച് ഡിസംബർ 29ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ വാർഷികാഘോഷത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് 2.30ന് ആണ് പരിപാടി ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 98453 29966.

Continue Reading
മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഇന്ന്
Association News
1 min read
6.7k

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഇന്ന്

നവംബർ 23, 2025
0

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച ബെംഗളൂരുവിലും മൈസൂരുവിലുമായി നടത്തും. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സു‌കളിലെ പരീക്ഷയാണ് പഠനോത്സവമായി നടത്തുന്നത്.രാവിലെ 8.30-ന് പരീക്ഷ ആരംഭിക്കും. 386 വിദ്യാർഥികൾ രജിസ്റ്റർചെയ്‌തിട്ടുണ്ട്. ബെംഗളൂരുവിൽ എച്ച്എഎൽ കൈരളിനിലയം സ്‌കൂളിലും മൈസൂരുവിൽ ഡി പോൾ സ്കൂ‌ളിലുമാണ് പരീക്ഷാകേന്ദ്രങ്ങൾ. കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സിൽ പഠനം പൂർത്തിയാക്കിയ 242 വിദ്യാർഥികളും ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തിക്ക് 102 വിദ്യാർഥികളും ഹയർ ഡിപ്ലോമ കോഴ്സായ ആമ്പലിൽ 23 വിദ്യാർഥികളും പരീക്ഷയെഴുതും.

Continue Reading
കർണാടക സർക്കാരിൻ്റെ തൊഴിൽമേള ജനുവരിയിൽ
Karnataka
0 min read
7.2k

കർണാടക സർക്കാരിൻ്റെ തൊഴിൽമേള ജനുവരിയിൽ

നവംബർ 23, 2025
0

വിദേശത്ത് ജോലിനേടിക്കൊടുക്കാൻ അന്താരാഷ്ട്ര തൊഴിൽമേളയുമായി കർണാടക സർക്കാർ. 2026 ജനുവരിയിൽ ബാംഗ്ലൂരിൽ മേള നടത്തുന്നത്. യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, തുടങ്ങിയിടങ്ങളിൽനിന്ന് തൊഴിൽദാതാക്കളെ ബെംഗളൂരുവിലെത്തിച്ച് ഇവിടെത്തന്നെ നിയമനനടപടികൾ ആരംഭിക്കും. തൊഴിൽവൈദഗ്ധ്യം വർധിപ്പിക്കാനുള്ള പരിശീലനപരിപാടികളും നൈപുണി വികസനവകുപ്പ് നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലെ തൊഴിൽസാധ്യത പ്രയോജനപ്പെടുത്താൻ വിദേശ ഭാഷകളിൽ കോഴ്‌സും ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് ആളുകളെ ജോലിക്കയക്കുന്ന കേരളമാതൃക പിന്തുടർന്നാണ് വിദേശജോലി നൽകുന്നതിന് മേള സംഘടിപ്പിക്കുന്നതെന്ന് കർണാടക നൈപുണി വികസനവകുപ്പ് അധികൃതർ പറഞ്ഞു. നഴ്‌സുമാർ, മെക്കാനിക്കുകൾ, കെയർടേക്കർമാർ,

Continue Reading
എച്ച്.ഡി.ദേവഗൗഡയെ ജെഡിയു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു
Karnataka
0 min read
7.0k

എച്ച്.ഡി.ദേവഗൗഡയെ ജെഡിയു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു

നവംബർ 23, 2025
0

എച്ച്.ഡി.ദേവഗൗഡയെ ജെഡിയു ദേശീയ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി കർണാടക സംസ്ഥാന അധ്യക്ഷനായി തുടരും.ബെംഗളൂരുവിൽ ചേർന്ന പാർട്ടി ദേശീയസമിതി യോഗത്തിലാണ് എച്ച്.ഡി.ദേവഗൗഡയെയും മകനായ എച്ച്.ഡി.കുമാരസ്വാമിയും വീണ്ടും തിരഞ്ഞെടുത്തത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും അവസാനം അത് ഉപേക്ഷിക്കുകയായിരുന്നു. കുടുംബാധിപത്യം എന്ന വിമർശനം ഉയരുമെന്ന് പേടിച്ചാണ് നിഖിലിനെ മാറ്റി നിർത്തിയത്. ദേവഗൗഡയുടെ മറ്റൊരു മകനായ മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണ പാർട്ടി ഉന്നതസമിതി അംഗമാണ്. രേവണ്ണയുടെ

Continue Reading
ജെഡിഎസ് നേതാവിനു നേരേയുണ്ടായ വധശ്രമത്തിൽ നടി സവിത മല്ലേഷ് നായിക് അറസ്റ്റിൽ
Karnataka
1 min read
7.1k

ജെഡിഎസ് നേതാവിനു നേരേയുണ്ടായ വധശ്രമത്തിൽ നടി സവിത മല്ലേഷ് നായിക് അറസ്റ്റിൽ

നവംബർ 23, 2025
0

ജെഡിഎസ് നേതാവ് ടി. അസ്‌ഗറിനുനേരേയുണ്ടായ വധശ്രമത്തിൽ നടിയും കോൺഗ്രസ് നേതാവുമായ സവിത മല്ലേഷ് നായിക് അറസ്റ്റിൽ. നവംബർ 10-ന് ബാഷ നഗറിൽ സംഘടിപ്പിച്ച ടിപ്പു ജയന്തിയിൽ പങ്കെടുക്കുകയായിരുന്ന അസ്‌ഗറിനെ കോൺഗ്രസ് നേതാവ് ഖാലിദ് പൈൽവാൻ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സവിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. കേസിൽ സവിതയ്ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. ഖാലിദ് പൈൽവാൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. അസ്ഗറിനെ കൊലപ്പെടുത്താൻ

Continue Reading
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികൾ
Kerala
0 min read
6.7k

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികൾ

നവംബർ 23, 2025
0

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 2261 പത്രികകൾ തള്ളിയതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികളാണ്. തിരുവനന്തപുരം ജില്ലയില്‍ 527ഉം കോട്ടയത്ത് 401ഉം എറണാകുളത്ത് 348 പത്രികകളും തള്ളി. 1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).

Continue Reading
ഇന്നും കനത്ത മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
7.0k

ഇന്നും കനത്ത മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

നവംബർ 23, 2025
0

കേരളത്തിൽ കനത്ത മഴ തുടരുന്നു. 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിൻ്റെയും, തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാദ ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Continue Reading