തെരുവിലുറങ്ങുന്നവർക്ക് സാന്ത്വനപ്പുതപ്പുമായ് കേളി ബംഗളൂരു
നവംബറിലെ ശൈത്യരാവുകളിൽ വിറകൊള്ളുന്ന ബാംഗ്ലൂർ നഗരത്തിൻ്റെ തെരുവോരങ്ങളിലും ആശുപത്രി വരാന്തകളിലും അന്തിയുറങ്ങുന്നവർക്ക് സാന്ത്വനത്തിൻ്റെ സ്നേഹപ്പുതപ്പുമായ് കേളി ബംഗളുരു പ്രവർത്തകർ. കേളിയുടെ നേതൃത്വത്തിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് രാത്രിയിൽ കിടന്നുറങ്ങുന്നവരെ കണ്ടെത്തി കമ്പിളിപ്പുതപ്പ് വിതരണം ചെയ്തത്.നിംഹാൻസ്, വിക്ടോറിയ തുടങ്ങിയ വിവിധ ആസ്പത്രി പരിസരങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രധാന നഗരവീഥികളിലെ കടത്തിണ്ണകളിലും മറ്റും ഉറങ്ങുന്നവർക്കും ആശ്വാസം പകരുന്ന കേളിയുടെ സാന്ത്വനദൗത്യത്തിന്പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര സെക്രട്ടറി ജാഷിർ, അഡ്വ:അനിൽ തോമസ്, സതീഷ്, ഗഫൂർ, റഹീസ്,
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; വർക്ക് ഫ്രം ഹോം പരിഗണനയിൽ
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. 39 വായുഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളിൽ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായു മലിനീകരണം കൂടുതൽ രൂക്ഷമായാൽ വർക്ക് ഫ്രം ഹോമും പരിഗണനയിലാണ്. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണങ്ങൾ പരിഷ്കരിച്ചിരിക്കുകയാണ്.
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) മരിച്ചത്. കുത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സമ്മതിദാനാവകാശം സംരക്ഷിക്കാൻ ജാഗ്രത വേണം: ഡോ.എൻ.എ.മുഹമ്മദ്
വോട്ടവകാശം പൗരൻ്റെ ഏറ്റവും വലിയ കർത്തവ്യമാണെന്നും അത് സംരക്ഷിക്കുന്നതിന് അതീവ ജാഗ്രത ആവശ്യമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദ് പറഞ്ഞു. എം.എം.എ സംഘടിപ്പിച്ച ‘എസ്. ഐ.ആർ – മുൻകരുതലും മുന്നൊരുക്കവും’ എന്ന സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ആറിൽ ആശങ്കപ്പെടാനോ തെറ്റിദ്ധാരണയിൽ ഭയപ്പെടാനോ ഇല്ല. രേഖകൾ പൂർണ്ണമായി സൂക്ഷിക്കുകയെന്നത് പൗരധർമ്മമാണ്. താൻ ഒരു വോട്ടറാണെന്ന ബോധം നമുക്കുണ്ടാകുമ്പോഴാണ് ഭരണകൂടത്തിൻ്റെ അധാർമികതയെ പ്രതിരോധിക്കാൻ നമുക്ക് കഴിയൂ.
ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്
ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ വേദിയിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിൻ്റെ പൊതുവേദിയിലെത്തുന്നത്. എംജിആര്‍, അണ്ണാമലൈ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്. അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത്
എ.പത്മകുമാറിൻ്റെ പാസ്‌പോർട്ട് പിടിച്ചെടുത്തു; വിദേശ യാത്രാ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവ അന്വേഷിക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ പാസ്‌പോർട്ട് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) പിടിച്ചെടുത്തു. പത്മകുമാറിൻ്റെ വിദേശയാത്രകളിലും അന്വേഷണം നടത്താനാണ് എസ്ഐടി ഒരുങ്ങുന്നത്. യാത്രാ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവ അന്വേഷിക്കും. ഇന്നലെ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തിരുന്നു.
കരൂർ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യപൊതുയോഗം ഇന്ന് കാഞ്ചിപുരത്ത്
ടിവികെ അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന പൊതുയോഗം ഇന്ന് കാഞ്ചിപുരത്ത് നടക്കും. സ്വകാര്യ കോളേജ് ക്യാമ്പസിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണിത്. ജില്ലയിലെ 35 ഗ്രാമങ്ങളിൽ നിന്നുമുള്ള 2000 പേർ യോഗത്തിൽ പങ്കെടുക്കും. കർഷകർ, വിദ്യാർഥികൾ, ടിവികെ പ്രവർത്തകർ തുടങ്ങിയവരാണ് പങ്കെടുക്കുക. ക്യുആർ കോഡുള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം. സുരക്ഷ ക്രമീകരണം സംബന്ധിച്ച് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നും പരിശീലനം ലഭിച്ച
‘അനുരാഗക്കടവിൽ’ നാടകം നിറഞ്ഞ സദസ്സില്‍ അരങ്ങേറി
ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ.സി.എ) സംഘടിപ്പിച്ച നാടകം ‘അനുരാഗക്കടവിൽ’ ഇന്നലെ നിറഞ്ഞ സദസ്സിൽ ഇ.സി.എ. ഹാളിൽ അരങ്ങേറി. പി കെ സജിത്ത്, ഗോപരാജ് മാധവൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത നാടകത്തിൻ്റെ രചന ആനന്ദ് രാഘവൻ ആണ് നിർവഹിച്ചിരിക്കുന്നത്. മനുഷ്യഹൃദയങ്ങളുടെ താളങ്ങളും പ്രണയത്തിൻ്റെ ഏറ്റക്കുറച്ചിലുകളും, അതിലൂടെ ഓരോ കഥാപാത്രങ്ങളിലും ഉണ്ടാകുന്ന ആത്മീയ പുനർജന്മവും ‘അനുരാഗക്കടവിൽ’ നാടകം പ്രേക്ഷകർക്കു മുന്നിൽ തുറന്നുകാറ്റി. ഇ സി എ പ്രസിഡണ്ട് വേണു രവീന്ദ്രൻ, ജനറൽ
പാലക്കാട് സിപിഎം പ്രവര്‍ത്തകനെ ഓഫീസില്‍ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍(40)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തിരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ശിവന്‍. മലമ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ആക്രമിക്കാനെത്തിയ പുലിയെ ധീരമായി നേരിട്ട് വിദ്യാർഥികൾ
ആക്രമിക്കാനെത്തിയ പുലിയോട് ധീരമായി പൊരുതി മഹാരാഷ്ട്ര പാൽഘറിലെ 5-ാം ക്ലാസ് വിദ്യാർഥി മായങ്ക് കുവാരയും (11) കൂട്ടുകാരനും. സ്‌കൂൾ ബാഗ് വീശിയും കല്ലെടുത്തെറിഞ്ഞു ശബ്ദമുണ്ടാക്കിയുമാണ് ഇരുവരും പ്രതിരോധം തീർത്തത്. കുട്ടികളുടെ ശബ്‌ദം കേട്ട് ഓടികൂടിയ നാട്ടുകാർ പുലിയെ ഓടിച്ചുവിടുകയാണ് ഉണ്ടായത്. പാൽഘർ ജില്ലയിൽ കാടിനടുത്തുള്ള മാല പദ്വിപാഠയിൽ വെള്ളിയാഴ്‌ച വൈകിട്ട് കുട്ടികൾ സ്‌കൂളിൽനിന്നു തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മായങ്ക് കുവാരയുടെ കൈക്കു ചെറിയ പരുക്കുണ്ട്.