7.11 കോടി രൂപ കവർന്ന സംഭവം; നാലുപേരെകൂടി പിടികൂടി
എടിഎമ്മിൽ നിറയ്ക്കുന്നതിനു വേണ്ടിയുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. നേരത്തെ അറസ്റ്റിലായ മൂന്നുപേരിൽ ഒരു മലയാളിയും ഉണ്ടായിരുന്നു. നാലുപേർ പിന്നീട് പിടിയിലാകുകയായിരുന്നു. കവർന്ന പണത്തിൽനിന്ന് ഇതുവരെ 6.2 കോടിരൂപ പിടിച്ചെടുത്തിട്ടുണ്ട്.പോലീസ് കോൺസ്റ്റബിൾ അണ്ണപ്പനായിക്, മലയാളിയായ സേവ്യർ, ഗോപി എന്നിവരാണ് ആദ്യം പിടിയിലായത് പിന്നീട് രവി, നവിൻ, നെൽസൺ എന്നിവരും അവസാനം രാകേഷ് എന്നയാളും അറസ്റ്റിലാകുകയായിരുന്നു.
ദില്ലിയിൽ വൻ ലഹരിവേട്ട, 262 കോടിയുടെ ലഹരി പിടികൂടി, രണ്ടു പേർ അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. 328 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നോയിഡയിൽ നിന്ന് 25 കാരനായ ഷെയ്ൻ വാരിസിനെ എൻസിബി അറസ്റ്റ് ചെയ്തു, ചോദ്യം ചെയ്യലിൽ നിരവധി നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു ഉത്തർപ്രദേശിലെ അംറോഹയിലെ മംഗ്രൗളി ഗ്രാമത്തിൽ താമസിക്കുന്നയാളാണ് ഷെയ്ൻ വാരിസ്. നോയിഡയിലെ ഹരോളയിലെ സെക്ടർ 5 ലെ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്ന അദ്ദേഹം ഒരു
വര്‍ണക്കൂട്ടൊരുക്കി കേരള സമാജം ചിത്രരചനാ മത്സരം
ബാംഗ്ലൂര്‍ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ വാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി . കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. ട്രഷറർ ജോർജ് തോമസ് , അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ , കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ് , സെക്രട്ടറി ജെയ്ജോ ജോസഫ് , ട്രഷറർ സുരേഷ്
ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
ബെംഗളൂരു ചിക്കബനാവറയിൽ ട്രെയിൻ തട്ടി രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുവരും, ചിക്കബെനാവറ സപ്‌തഗിരി നഴ്‌സിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥികളായിരുന്നു ഇവർ. മരിച്ച ജസ്റ്റിൻ തിരുവല്ല സ്വദേശിയും സ്റ്റെറിൻ റാന്നി സ്വദേശിയുമാണ്.
സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാർഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി- വി.ഡി.സതീശൻ
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാർഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാർഥികള്‍ വിജയം ആഘോഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാർഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സിപിഎമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തുവരുന്നത്. ‘‘പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി
അച്ഛന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. ഇന്നാണ് സ്മൃതിയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിൻ്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. സ്മൃതിയുടെ മാനേജർ തുഹിൻ മിശ്രയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. അച്ഛൻ്റെ ആരോഗ്യം മെച്ചപ്പെടുന്നതുവരെ വിവാഹം വേണ്ടെന്നാണ് സ്മൃതി അറിയിച്ചിരിക്കുന്നത്. ശ്രീനിവാസ് മന്ദാനയ്ക്ക് ഇന്ന് രാവിലെ ഹൃദയാഘാതം ഉണ്ടായെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബസിൻ്റെ ഡ്രൈവർക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്. സൂപ്പർ ഫാസ്റ്റ് ബസിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. സൂപ്പർ ഫാസ്റ്റ് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
മെത്താംഫെറ്റാമിനുമായി എടക്കാപ്പറമ്പ് സ്വദേശി പിടിയിൽ
മെത്താംഫെറ്റാമിനുമായി എടക്കാപ്പറമ്പ് സ്വദേശി പിടിയിൽ. തിരൂരങ്ങാടി കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി കെ ഉബൈദാണ് അറസ്റ്റിലായത്. കാപ്പ നിയമ പ്രകാരം നാടുകടത്തി കരുതല്‍ തടങ്കലിലാക്കിയ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പിടിയിലാകുന്നത്.കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നുഹ് മാന്‍ ജങ്ഷനിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് മാരക രാസ ലഹരി വസ്തുവായ 3.562 ഗ്രാം മെത്താം ഫെറ്റാമിനുമായാണ് ഉബൈദിനെ പിടികൂടിയത്. പരപ്പനങ്ങാടി എക്‌സൈസ് ഓഫിസിലും കരിപ്പൂര്‍ പൊലിസ്
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്‌മിൻ്റൺ കിരീടം ലക്ഷ്യ സെനിന്
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്‌മിൻ്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാൻ്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സ്കോർ 15-21, 11-21. ഈ കലണ്ടർ വർഷത്തിലെ ആദ്യ കിരീട നേട്ടമാണ് ലക്ഷ്യ സെൻ സ്വന്തമാക്കിയത്. വെറും 38 മിനിറ്റ് മാത്രമാണ് ഫൈനൽ മത്സരം നീണ്ടുനിന്നത്. കിഡംബി ശ്രീകാന്തിന് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് ലക്ഷ്യ. 2017ലായിരുന്നു ശ്രീകാന്ത് കിരീടം നേടിയത്.
ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ‘ഡ്രക്ക് ഫ്രീ നൈറ്റ് റൈഡ്’ സംഘടിപ്പിച്ചു
യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രക്ക് ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു. ഗ്രൂപ്പ് അഡ്മിൻമാരായ രാഹുൽ, അസൈനാർ തെന്നാടൻ, സാലു.സി.കെ, മിനി ജീവൻ, ഷബ്‌ന തിലകൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രത്യേക അതിഥികളായ മിസ്. ഇന്ദിരാഗാന്ധി ചീഫ് സെക്യൂരിറ്റി ഓഫീസർ പ്രേം മേനോൻ, ഡോ. പ്രിയാ മർലിൻ, സാമൂഹ്യപ്രവർത്തകരായ അമീർ അലി, ജംഷീർ, ജയ്സൺ ലൂക്കോസ് എന്നിവരെ