ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്‌മിൻ്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാൻ്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സ്കോർ 15-21, 11-21. ഈ കലണ്ടർ വർഷത്തിലെ ആദ്യ കിരീട നേട്ടമാണ് ലക്ഷ്യ സെൻ സ്വന്തമാക്കിയത്. വെറും 38 മിനിറ്റ് മാത്രമാണ് ഫൈനൽ മത്സരം നീണ്ടുനിന്നത്. കിഡംബി ശ്രീകാന്തിന് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് ലക്ഷ്യ. 2017ലായിരുന്നു ശ്രീകാന്ത് കിരീടം നേടിയത്.

2021 ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ലക്ഷ്യയുടെ മൂന്നാമത്തെ സൂപ്പർ 500 കിരീടമാണിത്. 2022ൽ ഇന്ത്യൻ ഓപ്പണും 2023ൽ കാനഡ ഓപ്പണും നേടിയിരുന്നു. ഈ വർഷം ഹോങ്കോങ് ഓപ്പണിൽ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല.

Related Posts