ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി കെ. പി.ശ്രീധരൻ്റെയും പരേതയായ എം.കെ. കാഞ്ചനയുടെയും മകൾ എം.കെ. നന്ദനയാണ് (23) മരിച്ചത്. ബെംഗളൂരുവിൽ ടിസിഎസിൽ ജീവനക്കാരിയായിരുന്നു. മൃതദേഹം ഇന്നു നാട്ടിൽ സംസ്‌കരിക്കും. സഹോദരങ്ങൾ: അജേഷ്, അനൂപ്, നിഷ
തിരുവല്ലയിലെ 47കാരൻ്റെ മരണം കൊലപാതകം; മരണകാരണം തൈറോയ്‌ഡ് ഗ്രന്ഥിക്കേറ്റ മുറിവ്
തിരുവല്ല പൊടിയാടിയിൽ 47 വയസ്സുള്ള വ്യക്തിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം 13നാണ് പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാറിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ, പുളിക്കീഴ് പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് മുറിവേറ്റതാണ് മരണ കാരണം എന്ന് വ്യക്തമായതോടെയാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന്, എഫ്.ഐ.ആറിൽ കൊലപാതക വകുപ്പ് ചേർത്ത്
കേരളത്തിൽ ഇന്നും മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളില്‍ മഴ കനത്തേക്കും എന്നും മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലര്‍ട്ട്. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്
തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ഇന്ന് പിൻവലിക്കാൻ ഉച്ചകഴിഞ്ഞ് മൂന്ന് വരെ വരണാധികാരിക്ക് നോട്ടീസ് നൽകാം. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. അതുകൊണ്ട്തന്നെ, രാഷ്ട്രീയ പാർട്ടികൾ വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം അവസാനിച്ച ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള സ്ഥാനാർഥികളുടെ പൂർണ കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 1,07,211
കൊല്ലത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലിൽ വീട്ടിൽ മധുസൂദനപിള്ളയാണ് ഭാര്യ കവിത (46) യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മധുസൂദനപിള്ള കൊലപാതക സമയത്ത് മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പരിശോധന തുടരുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. മൃതദേഹം
സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും കെട്ടിക്കിടക്കുന്ന 90,000 കേസുകളും, ജില്ലാ കോടതികളിലെ അഞ്ച് കോടി കേസുകളും പെട്ടെന്ന് തീർപ്പാക്കാൻ മുൻഗണന നൽകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ്
സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ ആശുപത്രിയില്‍
കാസർഗോഡ് ഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. വേദിയിലും പുറത്തും നൂറു കണക്കിന് ആൾക്കാർ വന്നത് തിരക്ക് കൂടുവാൻ ഇടയാക്കി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിൻ്റെ നിർദേശപ്രകാരം സംഗീത പരിപാടി അവസാനിപ്പിച്ചു. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.
പിഎം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി
പിഎം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ. സാമ്പത്തികമായി തകർന്നു നിൽക്കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിൻ്റെ വിമർശനം. ആദർശ ശുദ്ധി തെളിയിക്കാനായിരുന്നു ശ്രമം. എന്നാൽ പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ്. അത് സ്വീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. പിഎം ശ്രീ പദ്ധതി എന്ന് പേരെടുത്തു പറയാതെയാണ് തരൂരിൻ്റെ വിമർശനം. ഞാൻ പാർട്ടിക്കാരൻ ആയിരിക്കാം. പക്ഷെ തെരഞ്ഞെടുത്ത സർക്കാരുകൾക്കൊപ്പം പ്രവർത്തിക്കും
നിർമ്മിത ബുദ്ധി പുതിയ ഭാവുകത്വ സൃഷ്ടിക്ക് വഴിതുറക്കും: സുരേഷ് കോടൂർ
കലാസാഹിത്യ മുൾപ്പെടെയുള്ള സർഗ്ഗമേഖലകളിലെ നിർമ്മിത ബുദ്ധിയുടെ വ്യാപനവും വികാസവും പുതിയ ഭാവുകത്വത്തിന്റെ സൃഷ്ടിക്ക് വഴി തുറക്കുമെന്ന് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ വേദി നിർമ്മിത ബുദ്ധി സർഗ രചനയിൽ എന്ന വിഷയത്തിൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാഹിത്യം, കല,സിനിമ,മാധ്യമം, തുടങ്ങിയ വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധി വ്യാപകമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും അത് നിലവിലുള്ള സാഹിത്യ ശീലങ്ങളെയും ആഖ്യാന മാതൃകകളേയും പുതുക്കിപ്പണിയുന്നതിന്നതിലേക്ക് നയിക്കുമെന്നും
ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ സാധ്യത. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നും സൂചനയുണ്ട്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളിയും ദ്വാരപാലക വി ൽപ്പവും ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിൻ്റെ വീട്ടിൽ പൂജയ്ക്ക് വച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളി തൻ്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. അതേസമയം അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ ഭൂമി ഇടപാടുകളിലേക്കും പ്രത്യേക അന്വേഷണസംഘം അന്വേഷണം വ്യാപിപ്പിച്ചു. പത്മകുമാറിൻ്റെ പന്തളത്തെ വീട്ടിൽ നിന്നും