ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു
ബോളിവുഡിലെ മുതിർന്ന നടനും ലോക്‌സഭ മുൻ എംപിയുമായ ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകനായ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്‌തത്. ഇതു സംബന്ധിച്ച് താരത്തിൻ്റെ കുടുംബത്തിൻ്റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ കി തേരാ, ഹം ദി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ചുപ്‌കേ ചുപ്‌കേ, ഡ്രീം
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, 6 മരണം
തമിഴ്നാട്ടിലെ തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ ദാരുണാന്ത്യം. 28 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് അതിശക്തമായി കൂട്ടിയിടിച്ചത്.അപകടവിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മധുര
കെംപഗൗഡ ബസ് സ്‌റ്റേഷൻ നവീകരിക്കാൻ 1500 കോടിയുടെ പദ്ധതി
ബാംഗ്ളൂരിൻ്റെ മുഖച്ഛായ മാറ്റുന്ന വൻ വികസന പ്രവർത്തനങ്ങളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബെംഗളൂരു അതിവേഗം മറ്റ് മെട്രോ നഗരങ്ങളെ പിന്നിലാക്കി കുതിക്കുകയാണ്. കെംപഗൗഡ ബസ് സ്‌റ്റേഷൻ വികസനത്തിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 1500 കോടി രൂപയുടെ പുനർവികസന പദ്ധതിക്കായി നിലവിലെ ബസ് സ്‌റ്റേഷൻ പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. നവീകരണം എന്നതിലുപരി പൂർണമായ പുനർ വികസനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയുടെയും ബിഎംടിസിയുടെയും നിലവിലെ ബസ് സ്‌റ്റേഷനുകൾ പൊളിച്ചുമാറ്റും. 32 ഏക്കർ വിസ്‌തൃതിയുള്ള
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്.
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് ബി.ആര്‍. ഗവായി നവംബര്‍ 23ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള
പാക്കിസ്ഥാൻ പാരാമിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിന് നേരെ ചാവേർ ആക്രമണം, മൂന്ന് പേർ കൊല്ലപ്പെട്ടു
വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ പാരാമിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിന് നേരെ തിങ്കളാഴ്ച ഗുരുതരമായ ഭീകരാക്രമണം നടന്നു. തോക്കുധാരികളായ ഭീകരർ കോംപ്ലക്സിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും, ഇതിന് പിന്നാലെ രണ്ട് ചാവേറുകൾ ആക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആദ്യ ചാവേർ ഹെഡ്ക്വാർട്ടേഴ്സിൻ്റെ കവാടത്തിൽ സ്വയം പൊട്ടിത്തെറിച്ചപ്പോൾ, രണ്ടാമൻ കോമ്പൗണ്ടിനുള്ളിൽ വെച്ചാണ് ആക്രമണം നടത്തിയത്. സൈനിക കന്റോൺമെന്റിനോട് ചേർന്നുള്ള ഈ തന്ത്രപ്രധാനമായ മേഖലയിൽ ഇപ്പോഴും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. സൈന്യവും
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, 4 പേർ കസ്റ്റഡിയിൽ
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാസർകോട് സ്വദേശിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ കാറിലെത്തിയ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വ്യക്തിക്ക് മുഖത്ത് ഉൾപ്പെടെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ പക്ഷെ പരാതി നൽകാൻ തയാറായില്ല. ഇന്നലെ രാത്രിയാണ് യുവാവിനെ കാറിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോകുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ കാർ ട്രാക്ക് ചെയ്യുകയും
കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം
കേരളത്തിലെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷൻ്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരളത്തിലെ സ്കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന്
ഹോസ്റ്റലുകളിൽ നടന്ന പോലീസ് റെയ്‌ഡിൽ കഞ്ചാവ് പിടികൂടി ; രണ്ടു പേര് അറസ്റ്റിൽ
മണിപ്പാലിലെ രണ്ട് ഹോസ്റ്റലുകളിലായി നടന്ന പോലീസ് റെയ്‌ഡിൽ ഏകദേശം 36,000 രൂപ വിലമതിക്കുന്ന 727 ഗ്രാം കഞ്ചാവും 30,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ ദേവാൻഷ് ത്യാഗി (22), ഗുജറാത്ത് സ്വദേശിയായ കുഷ്കേയുഷ് പട്ടേൽ (20) എന്നിവരാണ് അറസ്റ്റിലായത് മണിപ്പാലിലെ വിദ്യാർഥികൾക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു
കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ മുൻ കൗൺസിലറും മകനും കസ്‌റ്റഡിയിൽ
കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നഗരസഭ മുൻ കൗൺസിലറും മകനും പൊലീസ് കസ്‌റ്റഡിയിൽ. മുൻ കൗൺസിലറായ അനിൽകുമാറും മകൻ അഭിജിത്തുമാണ് കസ്‌റ്റഡിയിൽ ആയത്. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാലു മണിയോടെയാണ് സംഭവം അനിൽകുമാറിൻ്റെ വീടിനു മുന്നിൽ വച്ചാണ് ആദർശ് മരിച്ചത്. കൊല്ലപ്പെട്ട ആദർശും അഭിജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. ആദർശ് സുഹൃത്തുക്കളെയുംകൂട്ടി രാത്രി അഭിജിത്തിൻ്റെ വീട്ടിലെത്തി