കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാസർകോട് സ്വദേശിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ കാറിലെത്തിയ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വ്യക്തിക്ക് മുഖത്ത് ഉൾപ്പെടെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ പക്ഷെ പരാതി നൽകാൻ തയാറായില്ല. ഇന്നലെ രാത്രിയാണ് യുവാവിനെ കാറിൽ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോകുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ കാർ ട്രാക്ക് ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

Related Posts