സാധാരണക്കാരില്‍ ഇന്ധനവില വര്‍ദ്ധന ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാന്‍ നടപടിയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഡീസലിനും പെട്രോളിനും അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്ന സാഹചര്യത്തില്‍, സംസ്ഥാന വിഹിതം കുറച്ച് വില നിയന്ത്രിക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പ്രധാനമായും പരിശോധിക്കുന്നത്.
അധികാരമേല്‍ക്കുന്നതിന് മുന്‍പുതന്നെ സതീശന്‍ നടത്തിയ ഈ പ്രസ്താവന വലിയ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. തമിഴ്നാടുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പെട്രോളിന് 5 രൂപയിലധികം വ്യത്യാസമുണ്ട്. ഇതര സംസ്ഥാനങ്ങള്‍ നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയപ്പോഴും കേരളം നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടാനൊരുങ്ങുന്നത്.