വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ പാരാമിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിന് നേരെ തിങ്കളാഴ്ച ഗുരുതരമായ ഭീകരാക്രമണം നടന്നു. തോക്കുധാരികളായ ഭീകരർ കോംപ്ലക്സിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും, ഇതിന് പിന്നാലെ രണ്ട് ചാവേറുകൾ ആക്രമണം നടത്തുകയും ചെയ്തു.

ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആദ്യ ചാവേർ ഹെഡ്ക്വാർട്ടേഴ്സിൻ്റെ കവാടത്തിൽ സ്വയം പൊട്ടിത്തെറിച്ചപ്പോൾ, രണ്ടാമൻ കോമ്പൗണ്ടിനുള്ളിൽ വെച്ചാണ് ആക്രമണം നടത്തിയത്. സൈനിക കന്റോൺമെന്റിനോട് ചേർന്നുള്ള ഈ തന്ത്രപ്രധാനമായ മേഖലയിൽ ഇപ്പോഴും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. സൈന്യവും പോലീസും സ്ഥലത്തെത്തി പ്രദേശം വളയുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts