കർണാടകത്തിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി 3 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്നു
Karnataka
0 min read
7.0k

കർണാടകത്തിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി 3 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്നു

നവംബർ 25, 2025
0

കർണാടകത്തിലെ ഹുബ്ബള്ളിയിൽ ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് മലയാളി ജൂവലറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. ഓർഡർ പ്രകാരം ജൂവലറികളിൽ സ്വർണാഭരണങ്ങൾ എത്തിച്ചുനൽകിവന്ന സുദീനെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി കവർച്ചനടത്തിയത്. കർണാടക ഹുബ്ബള്ളിയിലെ ചെന്നമ്മ സർക്കിളിനടുത്തുനിന്ന് സുദീനെയും സഹായി വിവേകിനെയും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയതെന്ന് സുദീൻ നൽകിയ പരാതിയിൽ പറഞ്ഞു. ഹുബ്ബള്ളി സബർബൻ പോലീസ് രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷിക്കുന്നതിനായി സിറ്റി ക്രൈം ബ്യൂറോയ്ക്ക് കൈമാറി. സിസിടിവിയിൽനിന്നുള്ള

Continue Reading
ബെംഗളൂരുവിലെ വാടകമുറിയില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം
Karnataka
0 min read
6.7k

ബെംഗളൂരുവിലെ വാടകമുറിയില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

നവംബർ 24, 2025
0

കോളജ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ആചാര്യ കോളജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ(21)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാളാണ് കൊലപാതകത്തിനു പിന്നിലെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) പ്രകാരമാണ് പൊലീസ് കേസ്

Continue Reading
ഡി.കെ.ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ മൂന്നാം സംഘം ഡൽഹിയിൽ
Karnataka
0 min read
7.1k

ഡി.കെ.ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ മൂന്നാം സംഘം ഡൽഹിയിൽ

നവംബർ 24, 2025
0

കർണാടകയിൽ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരുടെ മൂന്നാം സംഘം ഡൽഹിയിലെത്തി. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ മൂന്നാമത്തെ സംഘമാണ് നേത്യമാറ്റം ആവശ്യപ്പെട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്. എട്ടു കോൺഗ്രസ് എംഎൽഎമാരാണ് ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ച്‌ച ആവശ്യപ്പെട്ട് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്‌ച ഡി.കെ.ശിവകുമാറും മുതിർന്ന നേതാവും മന്ത്രിയുമായ കെ.ജെ.ജോർജും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ താൻ കാലാവധി പൂ ർത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. നേത്യമാറ്റം സംബന്ധിച്ച ചർച്ചകളെ കുറിച്ചുള്ള

Continue Reading
‘പറന്നുയരാനൊരു ചിറക്’ നാടകം ശ്രദ്ധേയമായി
Association News
1 min read
7.1k

‘പറന്നുയരാനൊരു ചിറക്’ നാടകം ശ്രദ്ധേയമായി

നവംബർ 24, 2025
0

സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ ബെംഗളൂരുവിൽ ബെൽമയുടെയും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെയും നേതൃത്വത്തിൽ അരങ്ങേറി. നാടകാസ്വാദകരെക്കൊണ്ടു നിറഞ്ഞ ബെൽമ കലാക്ഷേത്രയിൽ അരങ്ങേറിയ നാടകം, സംവിധാന മികവുകൊണ്ടും അഭിനേതാക്കളുടെ മനം കവർന്ന പ്രകടനം കൊണ്ടും ശ്രദ്ധേയമായി. സിനിമാ – നാടക നടി കമനീധരൻ, ബെൽമ മുൻ സെക്രട്ടറി രാജഗോപാൽ മുള്ളത്ത്, ബെൽമ ഫൈൻ ആർട്സ് സെക്രട്ടറി

Continue Reading
ബംഗളൂരുവിൽനിന്ന്​ എം.ഡി.എം.എ കടത്ത്​; രണ്ടുപേർ അറസ്റ്റിൽ
Kerala
0 min read
7.1k

ബംഗളൂരുവിൽനിന്ന്​ എം.ഡി.എം.എ കടത്ത്​; രണ്ടുപേർ അറസ്റ്റിൽ

നവംബർ 24, 2025
0

ബംഗളൂരുവിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ചു കടത്തിയ 250 ​ഗ്രാം എംഡിഎംഎയും 99 എൽഎസ്ഡി സ്റ്റാംപും ടാബ്ലെറ്റും പിടികൂടി. ബെം​ഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഡാൻസാഫ് സംഘം രാവിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുണ്ടായിരുന്നു. ഇവരുടെ കൈവശം പാക്ക് ചെയ്ത നിലയിലായിരുന്നു വാട്ടർ ഹീറ്റർ ഉണ്ടായിരുന്നത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ

Continue Reading
ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീർപ്രണാമം
Karnataka
0 min read
6.7k

ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീർപ്രണാമം

നവംബർ 24, 2025
0

ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീർപ്രണാമം. തിരുവല്ല സ്വദേശി ജസ്റ്റിൻ ജോസഫ് (21), റാന്നി സ്വദേശിനി സ്റ്റെറിൻ എൽസ് ഷാജി (19) എന്നിവരാണ് കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ടോടെ ഇരുവരുടെയും മൃതദേഹങ്ങൾ രാമയ്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും ബന്ധുക്കൾ, സപ്‌തഗിരി നഴ്‌സിങ് കോളജ്

Continue Reading
ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്ന സംവാദം നവംബർ 29ന്
Association News
1 min read
6.7k

ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്ന സംവാദം നവംബർ 29ന്

നവംബർ 24, 2025
0

ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത പാവങ്ങൾ എന്ന നോവൽ നൂറുവർഷം പൂർത്തിയാവുകയാണ്. ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും സമുന്നതനും ശക്തനുമായ എഴുത്തുകാരൻ വിക്ടർ ഹ്യൂഗോവിൻ്റെ Les Miserable എന്ന ലോക പ്രസിദ്ധ നോവലിൻ്റെ വിവർത്തനമാണ് പാവങ്ങൾ. “പാവങ്ങളുടെ നൂറുവർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും” എന്ന വിഷയ സംവാദത്തിനായി

Continue Reading
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി
Kerala
0 min read
6.9k

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി

നവംബർ 24, 2025
0

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളാണ് പത്രിക അവതരിപ്പിച്ചത്. എല്ലാ വാർഡുകൾക്കും ഉപാധിരഹിതമായ വികസന ഫണ്ട്, ദാരിദ്ര്യ നിർമാർജനത്തിന് ആശ്രയ 2 നടപ്പാക്കും, എല്ലാവർക്കും വീട് ഉറപ്പാക്കും, തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക

Continue Reading
മുൻ ദേവസ്വം പ്രസിഡണ്ട് എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
Kerala
0 min read
6.8k

മുൻ ദേവസ്വം പ്രസിഡണ്ട് എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

നവംബർ 24, 2025
0

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡണ്ട് എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കൊല്ലം വിജിലൻസ് കോടതി നീട്ടി. വിലങ്ങില്ലാതെയാണ് വാസുവിനെ കോടതിയിലെത്തിച്ചത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്തായിരുന്നു പ്രതിഷേധം. ശബരിമല സ്വർണ്ണ കവർച്ച കേസിൽ മുൻ ദേവസ്വം പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി മറ്റന്നാൾ പരിഗണിക്കും. പ്രത്യേക

Continue Reading
ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം ബാംഗളൂരിൽ അരങ്ങേറി
Association News
0 min read
7.0k

ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം ബാംഗളൂരിൽ അരങ്ങേറി

നവംബർ 24, 2025
0

എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാരൂപമായ കുത്തിയോട്ടം ബാംഗ്‌ളൂരിൽ അരങ്ങേറി. ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാർ അവതരിപ്പിച്ച കുത്തിയോട്ടച്ചുവടും പാട്ടും പരിപാടി തമ്മനഹള്ളി ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഇന്നലെ നടന്നു. ചെട്ടികുളങ്ങര ഭഗവതിക്ക് സമർപ്പിച്ച കുത്തിയോട്ട വഴിപാട് ദർശിക്കുവാനും അന്നദാനത്തിൽ പങ്കെടുക്കുവാനും ബാംഗളൂരിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തർ എത്തിച്ചേർന്നു. കുത്തിയോട്ട

Continue Reading