കർണാടകയിൽ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരുടെ മൂന്നാം സംഘം ഡൽഹിയിലെത്തി. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ മൂന്നാമത്തെ സംഘമാണ് നേത്യമാറ്റം ആവശ്യപ്പെട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്. എട്ടു കോൺഗ്രസ് എംഎൽഎമാരാണ് ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ച്‌ച ആവശ്യപ്പെട്ട് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്‌ച ഡി.കെ.ശിവകുമാറും മുതിർന്ന നേതാവും മന്ത്രിയുമായ കെ.ജെ.ജോർജും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ താൻ കാലാവധി പൂ ർത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. നേത്യമാറ്റം സംബന്ധിച്ച ചർച്ചകളെ കുറിച്ചുള്ള റിപ്പോർട്ടുകളെ പാടെ തള്ളുന്ന നിലപാടാണ് സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ചത്.

Related Posts