അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ
Kerala
0 min read
6.7k

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ

നവംബർ 25, 2025
0

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. തങ്കമണിയുടെ കൊലപാതകത്തിലാണ് മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പോലീസ് പിടികൂടിയത്. ശനിയാഴ്ചയായിരുന്നു തങ്കമണി കൊല്ലപ്പെട്ടത്. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. അമ്മ തലയടിച്ചുവീണ് മരിച്ചുവെന്നാണ് സന്ധ്യ ഭർത്താവിനോടും മറ്റും പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യയും അയൽവാസിയായിരുന്ന നിധിനും ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വർണാഭരണം

Continue Reading
മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു
Kerala
0 min read
6.8k

മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു

നവംബർ 25, 2025
0

മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്.

Continue Reading
കേരളത്തിൽ ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
6.9k

കേരളത്തിൽ ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നവംബർ 25, 2025
0

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേപോലെ, ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ

Continue Reading
ശബരിമല സ്വർണക്കൊള്ള കേസ്, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala
0 min read
6.6k

ശബരിമല സ്വർണക്കൊള്ള കേസ്, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നവംബർ 25, 2025
0

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ മുൻ ദേവസ്വം പ്രസിഡണ്ട് എൻ വാസു, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷകൾ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി. വാസുവിനെ കൈവിലങ്ങ് അണിയിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണിതെന്നാണ് സ്പെഷ്യൽ

Continue Reading
30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍
Kerala
1 min read
6.6k

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

നവംബർ 25, 2025
0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും

Continue Reading
മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി വഴക്ക്;  ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു
India
0 min read
7.1k

മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി വഴക്ക്; ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

നവംബർ 25, 2025
0

മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു. കാഞ്ചീപുരം, സാലമംഗളം സ്വദേശി നന്ദിനി(29)യെയാണ് ഭർത്താവ് ഗംഗാധരൻ കൊലപ്പെടുത്തിയത്. ഭർത്താവ് ഗംഗാധരനെ പോലീസ് അറസ്റ്റുചെയ്തു. നന്ദിനി സദാസമയവും ഫോണിൽ റീൽസ് നോക്കിയിരിക്കുകയാണെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം വാൻ ഡ്രൈവറായ ഗംഗാധരൻ ജോലികഴിഞ്ഞെത്തിയപ്പോൾ നന്ദിനി ഫോൺ നോക്കിയിരിക്കുന്നതാണ് കണ്ടത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനിടയിൽ ഗംഗാധരൻ കത്തിയെടുത്ത് നന്ദിനിയുടെ കഴുത്തറക്കുകയായിരുന്നു.

Continue Reading
വനിതാ കബഡി ലോകകിരീടം ഇന്ത്യക്ക്
India
1 min read
7.0k

വനിതാ കബഡി ലോകകിരീടം ഇന്ത്യക്ക്

നവംബർ 25, 2025
0

ഇന്ത്യൻ വനിതാ ടീം കബഡി ലോകകിരീടം നേടി. ഫൈനലിൽ ചൈനീസ് തായ്പേയിയെ 35-28ന് തകർത്താണ് ഇന്ത്യ തുടർച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ഒരു മത്സരവും തോൽക്കാതെയാണ് ഫൈനലിൽ എത്തിയത്. സെമി ഫൈനലിൽ ഇറാനെ 33-21ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിയിൽ ആതിഥേയരായ ബംഗ്ലാദേശിനെ 25-18ന് മറികടന്ന് ചൈനീസ് തായ്പേയും ഫൈനലിലെത്തി. ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു.

Continue Reading
നമ്മ മെട്രോ യെല്ലോ പാതയിൽ ആദ്യസർവീസ് ഇനിമുതൽ രാവിലെ 5.05ന്
Karnataka
1 min read
7.2k

നമ്മ മെട്രോ യെല്ലോ പാതയിൽ ആദ്യസർവീസ് ഇനിമുതൽ രാവിലെ 5.05ന്

നവംബർ 25, 2025
0

നമ്മ മെട്രോ യെല്ലോ ലൈനിൽ (ആർവി റോഡ്-ബൊമ്മസാന്ദ്ര) രാവിലെയുള്ള തീവണ്ടി സർവീസ് നേരത്തേയാക്കുന്നു. നിലവിൽ രാവിലെ 6 മണിക്കാണ് ഇരുഭാഗങ്ങളിൽനിന്നും ആദ്യ സർവീസ് പുറപ്പെട്ടിരുന്നത്. തിങ്കളാഴ്‌ചകളിൽ ആദ്യ സർവീസ് രാവിലെ 5.05നും രണ്ടാമത്തെ സർവീസ് 5.35നും പുറപ്പെടുന്ന രീതിയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാറ്റം വരുത്തി. മറ്റുള്ള ദിവസങ്ങളിലും താമസിയാതെ സർവീസ് നേരത്തേയാക്കും. ഞായറാഴ്‌ചകളിൽ രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കുക. നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻപാതകളിൽ ഞായറാഴ്‌ചകളിലൊഴികെ

Continue Reading
കാബിൻ ക്രൂ അംഗത്തെ ഹോട്ടലിൽവച്ച് ബലാത്സംഗം ചെയ്തു; പൈലറ്റിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു
Karnataka
0 min read
6.9k

കാബിൻ ക്രൂ അംഗത്തെ ഹോട്ടലിൽവച്ച് ബലാത്സംഗം ചെയ്തു; പൈലറ്റിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു

നവംബർ 25, 2025
0

ബെംഗളൂരു നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് കാബിൻ ക്രൂ അംഗമായ 26കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ 60കാരനായ പൈലറ്റിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. നവംബർ 19ന് ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരൺ ബലാത്സംഗം ചെയ്‌തത്. നവംബർ 18ന് ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്നാണ് ചാർട്ടേഡ് വിമാനത്തിൽ പ്രതിയായ രോഹിത് ശരൺ മറ്റൊരു പൈലറ്റിനും യുവതിക്കും ഒപ്പം

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബർ 30ന്
Association News
1 min read
6.7k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബർ 30ന്

നവംബർ 25, 2025
0

ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബർ 30ന് ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളിൽ നടക്കും. അനശ്വരകവിയും ഗാനരചയിതാവുമായ വയലാറിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്ന പരിപാടിയിൽ ‘മരണമില്ലാത്ത അരുണ കവി’ എന്ന വിഷയത്തിൽ ടിഎം ശ്രീധരൻ സംസാരിക്കും.എംബി മോഹൻദാസ് ചർച്ച ഉദ്ഘാടനം ചെയ്യും. പി മോഹൻദാസ് അധ്യക്ഷത വഹിക്കുംകൂടുതൽ വിവരങ്ങൾക്ക് ഫോൺ: 99641 13800.

Continue Reading