എസ്‌എസ്‌കെ ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് വി ശിവന്‍കുട്ടി
എസ്‌എസ്‌കെ ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി. രണ്ടുവര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നും വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഈ മാസം ഒന്നാം ഗഡു ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടാണിത്. രണ്ട് കേന്ദ്ര സഹമന്ത്രിമാരും രാജീവ് ചന്ദ്രശേഖറും മറുപടി പറയണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേരളത്തിന് ഫണ്ട് ലഭിക്കാതിരിക്കാനാണ് ഇടപെടല്‍. കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാരും ഇടപെടുന്നുണ്ട്. തനിക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും
സൗജന്യമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു
ദാസറഹള്ളി വാർഡ് സർക്കാർ പി.യു കോളേജിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി, ദാസറഹള്ളി എം. എൽ. എ എസ്. മുനിരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൗജന്യമായി എട്ട് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. ജെനെക്സ്, മില്യൺ ട്രീസ് & ബില്യൺ സ്‌മൈൽസ് എന്നീ കമ്പനികളുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമായാണ് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തത്. കമ്പനിയുടെ ഡയറക്ടറുമാരായ ജീവൻ കെ രാജ്, ശ്രീപ്രിയ എന്നിവർ സന്നിഹിതരായിരുന്നു. ദാസറഹള്ളി വാർഡ് നേതാക്കളായ നാഗണ്ണ, ചന്ദ്രശേഖർ,
പത്മകുമാറിനെതിരെ ഉടൻ നടപടിയില്ല; പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ നീതി പുലർത്തിയില്ല എന്നും എം.വി ഗോവിന്ദൻ
ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ പത്മകുമാറിനെതിരെ പാർട്ടി ഉടൻ നടപടിയെടുക്കില്ലെന്ന് റിപ്പോർട്ട്. കുറ്റപത്രം സമർപ്പിച്ചശേഷം മാത്രമേ ശക്തമായ നടപടി ഉണ്ടാകുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് വ്യക്തമാക്കിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഗോവിന്ദൻ നിലപാട് അറിയിച്ചത്. നിലവില്‍ ജില്ലാകമ്മിറ്റി അംഗമാണ് പത്മകുമാർ. പാർട്ടി വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍
ബസില്‍ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ കർണാടക ആർടിസി കണ്ടക്ടറുടെ അതിക്രമം
ബസില്‍ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ കർണാടക ആർടിസി കണ്ടക്ടറുടെ അതിക്രമം. കണ്ടക്ടർ മോശമായി സ്പർശിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ അസഭ്യം പറയുകയും ബസില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഇന്ന് രാവിലെ കാസർകോടിനടുത്താണ് സംഭവം. കണ്ടക്ടർക്കൊപ്പം ഡ്രൈവറും കൂടി ചേർന്നാണ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. തുടർന്ന്, ബസ് സ്റ്റോപ്പ് പോലുമില്ലാത്ത സ്ഥലത്ത് ഇരുവരും ചേർന്ന് പെണ്‍കുട്ടിയെ ഇറക്കി വിടുകയായിരുന്നു. സംഭവ സമയത്ത് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരാരും ഇടപെടാൻ തയ്യാറായില്ലെന്നാണ് വിവരം. കർണാടക ആർടിസി
പ്ലാവ് തടി കൊണ്ടുപോകുന്നതിൻ്റെ മറവിൽ തേക്ക് കടത്ത്, നാലംഗ സംഘം കസ്റ്റഡിയിൽ
പ്ലാവ് തടി വാങ്ങിയ ശേഷം ഇത് കൊണ്ടുപോകുന്നതിൻ്റെ മറവിൽ അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് പിടികൂടി. നാലംഗ സംഘം കസ്റ്റഡിയിൽ. ഇതുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും ആണ് പോലീസിൻ്റെ പിടിയിലായത്. തേക്ക് തടി കടത്താൻ ശ്രമിച്ച ലോറിയും വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലോട് റേഞ്ച്
രാഹുലിനെതിരെ ഇനി നടപടി എടുക്കേണ്ടതില്ല: ഷാഫി പറമ്പിൽ
പുതിയ ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൂടുതൽ കുരുക്കിലായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് ഷാഫി പറമ്പിൽ എം പി. ‘പാർട്ടി മുമ്പ് നടപടി എടുത്തിട്ടുണ്ട്, ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ല. ഇനി കൂടുതൽ ചെയ്യേണ്ടതുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കണം.’ ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം, എന്നാൽ പൊലീസ് കേസെടുത്താൽ രാഹുലിനെ പാർട്ടിയിൽ നിന്ന്
നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്
നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് വാഹനത്തിൽവച്ച് നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്. 12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഒരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പൾസർ സുനി ഒന്നാംപ്രതിയും നടൻ ദിലീപ് എട്ടാംപ്രതിയാണ്. കേസിൽ അന്തിമവാദം പൂർത്തിയാക്കിയിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായിരുന്നു. കേസിൽ സിബിഐ അന്വേഷണം
എസ്ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീംകോടതിയിൽ
കേരളത്തിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷൻ ഫോം സ്വീകരിക്കൽ പൂര്‍ത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധമില്ലെന്നും രത്തൽ കേൽക്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ
പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ അഫ്‌ഗാനിസ്ഥാനിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു
അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് സബിനുള്ള മുജാ ചഹിദ് അറിയിച്ചു. സംഭവത്തിൽ പാക്കിസ്ഥാൻ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. പാക് സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെയാണ്
മുതുമലയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
താലൂക്കിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ വനത്തോട് ചേർന്നുള്ള മുതമല കടുവ സംരക്ഷണ കേന്ദ്ര പരിധിയിലുള്ളഗ്രാമത്തിൽ കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ ഗുഡല്ലൂരിലെ മവനഹല്ല ഗ്രാമത്തിലെ നാഗിയമ്മയാണ് (61) മരിച്ചത്. ഗ്രാമത്തിൽ ആടുകളെ മേയ്ക്കുകയായിരുന്നു നാഗിയമ്മ. ആ സമയത്ത് കടുവ അവരെ ആക്രമിച്ചു എന്നാണ് പറയപ്പെടുന്നത്. ടുവയെ കണ്ടയുടൻ ആളുകൾ ബഹളം വെക്കുകയും കടുവ അടുത്തുള്ള ഒരു ജലാശയത്തിലേക്ക് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കുറച്ചു