മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു. കാഞ്ചീപുരം, സാലമംഗളം സ്വദേശി നന്ദിനി(29)യെയാണ് ഭർത്താവ് ഗംഗാധരൻ കൊലപ്പെടുത്തിയത്. ഭർത്താവ് ഗംഗാധരനെ പോലീസ് അറസ്റ്റുചെയ്തു.
നന്ദിനി സദാസമയവും ഫോണിൽ റീൽസ് നോക്കിയിരിക്കുകയാണെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം വാൻ ഡ്രൈവറായ ഗംഗാധരൻ ജോലികഴിഞ്ഞെത്തിയപ്പോൾ നന്ദിനി ഫോൺ നോക്കിയിരിക്കുന്നതാണ് കണ്ടത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനിടയിൽ ഗംഗാധരൻ കത്തിയെടുത്ത് നന്ദിനിയുടെ കഴുത്തറക്കുകയായിരുന്നു.