ബെംഗളൂരു ചിക്കബനാവറയിൽ ട്രെയിൻ തട്ടി രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇരുവരും, ചിക്കബെനാവറ സപ്‌തഗിരി നഴ്‌സിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥികളായിരുന്നു ഇവർ. മരിച്ച ജസ്റ്റിൻ തിരുവല്ല സ്വദേശിയും സ്റ്റെറിൻ റാന്നി സ്വദേശിയുമാണ്.

Related Posts