ആക്രമിക്കാനെത്തിയ പുലിയോട് ധീരമായി പൊരുതി മഹാരാഷ്ട്ര പാൽഘറിലെ 5-ാം ക്ലാസ് വിദ്യാർഥി മായങ്ക് കുവാരയും (11) കൂട്ടുകാരനും. സ്‌കൂൾ ബാഗ് വീശിയും കല്ലെടുത്തെറിഞ്ഞു ശബ്ദമുണ്ടാക്കിയുമാണ് ഇരുവരും പ്രതിരോധം തീർത്തത്.

കുട്ടികളുടെ ശബ്‌ദം കേട്ട് ഓടികൂടിയ നാട്ടുകാർ പുലിയെ ഓടിച്ചുവിടുകയാണ് ഉണ്ടായത്. പാൽഘർ ജില്ലയിൽ കാടിനടുത്തുള്ള മാല പദ്വിപാഠയിൽ വെള്ളിയാഴ്‌ച വൈകിട്ട് കുട്ടികൾ സ്‌കൂളിൽനിന്നു തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മായങ്ക് കുവാരയുടെ കൈക്കു ചെറിയ പരുക്കുണ്ട്.

Related Posts