ഡൽഹി സ്ഫോടനം: ഒരാൾകൂടി അറസ്റ്റിൽ
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഒരാൾ കൂടി അറസ്റ്റിൽ. പുൽവാമയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ഡൽഹി ഭീകരാക്രമണ പദ്ധതിയിൽ ഗൂഢാലോചനയിൽ ഇയാളുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ജമ്മു കശ്മീരിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശിയായ ഇയാളെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കുൽഗാമിലെ മുസഫർ
ആധാർ കാർഡ് അടിമുടി മാറ്റാൻ കേന്ദ്ര സർക്കാർ
ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വ്യക്തിയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ കാർഡുകൾ പുറത്തിറക്കാനാണ് നീക്കം.ഓഫ് ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുന്നതിനും വ്യാപകമായ ഡേറ്റ ദുരുപയോഗം തടയുന്നതിനുമാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അതോറിറ്റിക്കു മുന്നിൽ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു. ഹോട്ടലുകളും മറ്റും വ്യക്തികളുടെ ആധാർ കാർഡിൻ്റെ പതിപ്പുകൾ വാങ്ങിവയ്ക്കുന്നുണ്ട്.
നെഹ്രുവിൻ്റെ രചനകൾ ഡിജിറ്റലൈസ് ചെയ്‌തു; ഇനി സൗജന്യമായി വായിക്കാം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ രചനകൾ ഇനി ആർക്കും വായിക്കാം. 100 വാല്യങ്ങളായി അദ്ദേഹത്തിൻ്റെ രചനകളുടെ 35,000 പേജുകളാണ് ഡിജിറ്റലൈസ് ചെയ്തത്. നെഹ്രുവിൻ്റെ 136-ാം ജന്മദിനത്തേടനുബന്ധിച്ചാണ് ഇത്. ജവഹർലാൽ നെഹ്രു ട്രസ്റ്റ് ആണ് ഇതിൻ്റെ ചുമതലകൾ നിർവഹിച്ചത്. നെഹ്രുവിൻ്റെ രചനകൾ വെറും ചരിത്രം മാത്രമല്ല, അത് നമ്മുടെ മനസാക്ഷിയുടെ രൂപപ്പെടലിൻ്റെ ചരിത്രമാണെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിൻ്റെ മഹത്തായ പാരമ്പര്യം ഇപ്പോൾ
സിപിഎം നേതാവ് ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു; കാലിന് പരിക്ക്
സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് കുളിമുറിയിൽ വഴുതിവീണു പരിക്ക്. കാലിൻ്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്‌ധ ചികിത്സയ്ക്കായി ജി.സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർചികിത്സയും ഓപ്പറേഷനും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്‌ചർ കണ്ടെത്തിയെന്ന് സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
സർക്കാർ സ്‌കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കണം: കർണാടക സർക്കാർ
സർക്കാർ സ്‌കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നീ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കണമെന്ന് കർണാടക സർക്കാർ നിർദേശം നൽകി. സ്കൂളിലെ സൗകര്യങ്ങൾ വിദ്യാർഥികളുടെ കഴിവുകൾ, ബോർഡ് പരീക്ഷാ ഫലങ്ങൾ, പ്രവേശന വിശദാംശങ്ങൾ, മറ്റു ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ പോസ്റ്റ് ചെയ്‌തുകൊണ്ട് സ്‌കൂളുകളെ ജനപ്രിയമാക്കാ ൻ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി
സർജ്ജാപുര എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി. ശ്രീനാരായണ സമിതി കോമ്മസാന്ദ്ര, എസ് എൻ നഗറിലെ ശ്രീ അയ്യപ്പസ്വാമി- ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നവംബർ 21( വൃശ്ചികം 5) വെള്ളിയാഴ്ച സമിതി ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രനും കുടുംബവും ക്ഷേത്രത്തിൽ പൂജയും, അയ്യപ്പ ഭജനയും, വഴിപാടായി നടത്തി. വൈകീട്ട് 6 മണിക്ക് എസ്.രാമചന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ അയ്യപ്പ ഭജന നടന്നു . വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിനൂൺ സി പി, അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ, ബിജിമോൻ, യുഗേഷ്, അനീഷ്, ജയാ ചന്ദ്രൻ, പ്രഭ ഉണ്ണിക്കൃഷ്ണൻ, സലീല
ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം നാളെ
ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം നാളെ ഇന്ദിരാനഗറിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. മത്സരത്തിനായുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. 9.30 മുതൽ 11.30 വരെയാണ് മത്സരം. മൂന്ന് മുതൽ ആറു വയസ്സു വരെയും, ഏഴ് മുതൽ പതിനൊന്ന് വയസ്സു വരെയും പന്ത്രണ്ട് വയസ്സ് മുതൽ 17 വയസ്സു വരെയുമുള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും. വിജയികൾക്ക് പതിനായിരം രൂപയുടെ
ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം
ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് അരുണിമ ജനവിധി തേടുക. സൂഷ്മ പരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡറായ അമേയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി
ജാലഹള്ളി അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന്
അയ്യപ്പൻ വിളക്ക് മഹോത്സവം ട്രസ്റ്റ് എല്ലാ വർഷവും ഭക്ത്യാദരപൂർവ്വം സംഘടിപ്പിച്ചുവരുന്ന ‘അയ്യപ്പൻ വിളക്ക് മഹോത്സവം-2025; ഈ വർഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. നവംബർ 30 ഞായറാഴ്‌ച രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിനു തുടക്കം കുറിക്കും. രാവിലെ 9.30ന് കുടിവെപ്പ്, പൂജ, 11 മണിക്ക് സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി ദാസറഹള്ളി ഭാഗ് അവതരിപ്പിക്കുന്ന സമന്വയാമൃതം, ഉച്ചയ്ക്ക് 12 മണിക്ക് ചിലങ്ക
ആന്ധ്രയിൽ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു
ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. കുപ്പത്തിലെ പിഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന പല്ലവി(19)യാണ് മരിച്ചത്. പല്ലവിക്ക് മാനസിക പ്രയാസമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ജീവനക്കാരും പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജ് ജീവനക്കാരുടെ അവഗണനയാണ്